‘എന്റെ കുട്ടിയുടെ ജന്മദിനത്തിൽ തന്നെ ഈ യുദ്ധത്തിൽ നിന്ന് വിജയിയായി പുറത്തുവന്നതിൽ എനിക്ക് സന്തോഷമുണ്ട്’- രോഗമുക്തനായി സഞ്ജയ് ദത്ത്

ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. ഇപ്പോൾ രോഗമുക്തനായ സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് താരം. ‘കഴിഞ്ഞ കുറച്ച് ആഴ്ചകൾ എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രയാസകരമായ സമയമായിരുന്നു. എന്നാൽ അവർ പറയുന്നതുപോലെ, ശക്തരായ സൈനികർക്ക് ദൈവം ഏറ്റവും കഠിനമായ യുദ്ധങ്ങൾ നൽകുന്നു. ഇന്ന്, എന്റെ കുട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച്, ഈ യുദ്ധത്തിൽ നിന്ന് വിജയിയായി പുറത്തുവന്നതിൽ എനിക്ക് സന്തോഷമുണ്ട്, ഒപ്പം എനിക്ക് കഴിയുന്ന ഏറ്റവും മികച്ച സമ്മാനം അവർക്ക് നൽകാൻ കഴിഞ്ഞു’ – സഞ്ജയ് ദത്ത് കുറിക്കുന്നു.

അദ്ദേഹത്തിന്റെ ആരാധകരും ബോളിവുഡ് സഹപ്രവർത്തകരും കുറിപ്പിന് കമന്റുമായി എത്തി. അതേസമയം, രോഗമുക്തനായി ഷൂട്ടിംഗിലേക്ക് ചേക്കേറിയിരിക്കുകയാണ് സഞ്ജയ് ദത്ത്. കെജിഎഫ്‌2 വിലൂടെയാണ് സഞ്ജയ് അസുഖത്തിന് ശേഷം അഭിനയം ആരംഭിക്കുന്നത്.

Read More:കെജിഎഫ് രണ്ടാം ഭാഗത്തിൽ ‘അധീര’യായി സഞ്ജയ് ദത്ത്

വില്ലൻ കഥാപാത്രമായ അധീരയെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. അതേസമയം അദ്ദേഹം കൊവിഡ് ബാധിതനുമായിരുന്നു. കൊവിഡ് ഭേദമായതോടെയാണ് ഷൂട്ടിങ്ങിലേക്ക് സഞ്ജയ് ദത്ത് മടങ്ങിയെത്തിയത്. കെജിഎഫിനായുള്ള താരത്തിന്റെ മേക്ക് ഓവർ ലുക്ക് ശ്രദ്ധ നേടിയിരുന്നു.

Story highlights- sanjay dutt about health