മകൾ നാരായണിക്കൊപ്പം കടൽത്തിരകൾ ആസ്വദിച്ച് ശോഭന

ലോക്ക് ഡൗൺ സമയത്താണ് ശോഭന സമൂഹമാധ്യമങ്ങളിൽ സജീവമായത്. അഭിമുഖങ്ങളിൽ പോലും അങ്ങനെ പങ്കെടുക്കാത്ത ശോഭന ആരാധകരുമായി ധാരാളം വിശേഷങ്ങൾ ലോക്ക് ഡൗൺ സമയത്ത് പങ്കുവെച്ചു. നൃത്ത പരിശീലനത്തിന്റെയും യാത്രകളുടെ പഴയ ഓർമ്മകളും നൃത്ത പരിപാടികളുടേയുമെല്ലാം ചിത്രങ്ങളും വീഡിയോകളും ശോഭന ആരാധാകർക്കായി പങ്കുവയ്ക്കാറുണ്ട്.

ശോഭന ഒരുക്കിയ സംഗീത നൃത്ത നാടകമായ കൃഷ്ണയുടെ ഒരു ഓൺലൈൻ ഷോ പോലും ജന്മാഷ്ടമി ദിനത്തിൽ ആരാധകർക്കായി അവതരിപ്പിച്ചു. അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ എട്ട് വർഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവന്ന താരം ഇപ്പോൾ ഒരു ബീച്ച് ചിത്രം പങ്കുവെച്ചിരിക്കുകയാണ്. മകൾ നാരായണിയും ശോഭനയ്‌ക്കൊപ്പമുണ്ട്. ചിത്രങ്ങൾക്കൊപ്പം ശോഭന കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Read More: സംയുക്ത മേനോന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു

‘ഒരു യാത്ര നടത്തി..ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സജീവമായതിൽ സന്തോഷമുണ്ട് … ഞാൻ കമന്റുകൾ വായിക്കുന്നില്ലെന്ന് ആരാണ് പറഞ്ഞത്? മലയാളം ഫോണ്ടിൽ എങ്ങനെ മറുപടി നൽകണമെന്ന് പഠിക്കേണ്ടതുണ്ട്’. ശോഭന കുറിക്കുന്നു. ശോഭനയ്ക്കായി മലയാളത്തിൽ എഴുതാനുള്ള നിർദേശങ്ങളുമായി ഒട്ടേറെ ആരാധകർ കമന്റുകൾ പങ്കുവെച്ചു. മാത്രമല്ല, ആരാധകരുടെ ചോദ്യങ്ങൾക്ക് കമന്റുകളിലൂടെ താരം മറുപടിയും നൽകി.

Story highlights- shobhana sharing beach photos with daughter