തമിഴ് നാടോടി നൃത്തത്തിന്റെ ചേലും ഭരതനാട്യവും- വിഡിയോ പങ്കുവെച്ച് ശോഭന

March 2, 2023
SHOBHANA DANCE

അഭിനേത്രിയും നർത്തകിയുമായ ശോഭന ഒരു സോഷ്യൽ മീഡിയ ഉപയോക്താവുമാണ്. മാത്രമല്ല, പലപ്പോഴും തന്റെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ശോഭന കേരളത്തിൽ വരുന്നത് വിരളമാണ്. ചെന്നൈയിലെ മനോഹരമായ ലൊക്കേഷനുകളിൽ നിന്നും വിദ്യാർത്ഥികൾക്കൊപ്പം ശോഭന നൃത്ത വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തമിഴ് നാടോടിനൃത്തം ഭരതനാട്യത്തിൽ എന്ന രീതിയിൽ പ്രേക്ഷകർക്കായി അവതരിപ്പിക്കുകയാണ് നടി. [ shobhana tamil folk dance ]

വിദ്യാർത്ഥികൾക്കൊപ്പം ശോഭനയും നൃത്തം ചെയ്യുകയാണ്. അതേസമയം, ചെന്നൈയിൽ കലാർപ്പണ എന്ന നൃത്ത വിദ്യാലയവുമായി സജീവമാണ് ശോഭന. ധാരാളം വിദ്യാർത്ഥികൾ ശോഭനയുടെ കീഴിൽ നിരവധി നൃത്തരൂപങ്ങൾ അഭ്യസിക്കുന്നുണ്ട്. നൃത്ത വിദ്യാലയത്തിൽ ശ്രദ്ധ ചെലുത്തുന്നതിനാൽ ചെന്നൈ കേന്ദ്രീകരിച്ചുള്ള സിനിമകളിൽ മാത്രമേ ശോഭന ഇപ്പോൾ അഭിനയിക്കാറുള്ളു. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ ചിത്രീകരണവും ചെന്നൈയിലേക്ക് മാറ്റിയത് ശോഭന അതിലുണ്ടാകണം എന്ന നിർബന്ധം സംവിധായകനായ അനൂപ് സത്യന് ഉണ്ടായിരുന്നതിനാലാണ്.

Read Also: വനിതാ ദിനത്തിൽ ട്വന്റിഫോറിനും ഫ്‌ളവേഴ്‌സിനുമൊപ്പം പിങ്ക് മിഡ്‌നൈറ്റ് മാരത്തോണിൽ പങ്കെടുക്കാം..

എത്ര വർഷം കഴിഞ്ഞാലും പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നിലനിർത്തുക എന്നത് ഒരു അസാധാരണ അഭിനേതാവിന് മാത്രം സാധിക്കുന്ന ഒന്നാണ്. അതിന്റെ മകുടോദാഹരണമാണ് ശോഭന. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ പ്രഗത്ഭയും, ഉൾക്കാഴ്ചയുള്ള അധ്യാപികയുമൊക്കെയാണെങ്കിലും ശോഭന മലയാളികൾക്ക് എന്നും ഗംഗയോ നാഗവല്ലിയോ ആണ്.

Story highlights- shobhana tamil folk dance