ബോബ് ബിശ്വാസായി അഭിഷേക് ബച്ചന്റെ മേക്കോവർ- ശ്രദ്ധനേടി ചിത്രങ്ങൾ

സുജോയ് ഘോഷിന്റെ ക്രൈം ത്രില്ലർ ചിത്രം കഹാനിയിൽ ഉടനീളം പേരുകൊണ്ടുമാത്രം നിറഞ്ഞു നിന്ന കഥാപാത്രമാണ് ബോബ് ബിശ്വാസ്. വിദ്യ ബാലൻ നായികയായ ചിത്രത്തിൽ ഒരു സീരിയൽ കില്ലറായാണ് ഈ കഥാപത്രം എത്തുന്നത്. സസ്വാത ചാറ്റർജിയായിരുന്നു കഹാനിയിൽ ഈ വേഷം അവതരിപ്പിച്ചത്. ഇപ്പോഴിതാ, ആ കഥാപാത്രത്തെ കേന്ദ്രമാക്കി ചിത്രമൊരുക്കുകയാണ് സുജോയ് ഘോഷിൻറെ മകൾ.

ബോബ് ബിശ്വാസ് എന്ന പേരിലെത്തുന്ന ചിത്രത്തിൽ വേഷമിടുന്നത് അഭിഷേക് ബച്ചനാണ്. കഥാപാത്രത്തിനായി അഭിഷേക് ബച്ചൻ നടത്തിയ മേക്കോവർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കൊൽക്കത്തയിലാണ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്.

ഫോട്ടോകളിൽ, അഭിഷേക് കട്ടിയുള്ള ചതുരാകൃതിയിലുള്ള ഗ്ലാസുകളാണ് ഉപയോഗിച്ചിരിക്കുന്നത്; കഹാനിയിലെ കഥാപാത്രത്തിന്റെ അതേരൂപത്തിലാണ് അഭിഷേക് എത്തുന്നത്. ബോബ് ബിശ്വാസിൽ അഭിഷേക് ബച്ചനൊപ്പം വേഷമിടുന്നത് ചിത്രാംഗദ സിംഗാണ്.

Read More: ആത്മവിശ്വാസത്തിന്റെ സന്ദേശവുമായി ‘മെറ്റമോർഫോസിസ്’; ആസ്വാദകഹൃദയംതൊട്ട് ഒരു സംഗീത ആൽബം

ബോബ് ബിശ്വാസ് നിർമ്മിക്കുന്നത് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റാണ്. സുജോയ് ഘോഷ് മകൾ ദിയ അന്നപൂർണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബ് ബിശ്വാസിന്റെ ആദ്യ ഷെഡ്യൂൾ ജനുവരിയിൽ ആരംഭിച്ചുവെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം അത് തടസ്സപ്പെട്ടു. അതേസമയം, അഭിഷേക് നായകനായ ദി ബിഗ് ബുൾ ഒരുങ്ങുകയാണ്. ലൂഡോ എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയുമാണ്.

Story highlights- Abhishek bachan’s makeover