എപ്പോഴും പുഞ്ചിരിക്കൂ, സന്തോഷിക്കൂ; ഐശ്വര്യ റായ്ക്ക് പിറന്നാള്‍ ആശംസിച്ച് അഭിഷേക് ബച്ചന്‍

Abhishek Bachchan birthday wishes to Aishwarya Rai Bachchan

ബോളിവുഡില്‍ മാത്രമല്ല ഇന്ത്യന്‍ ചലച്ചിത്രലോകത്തു തന്നെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായ്-യും അഭിഷേക് ബച്ചനും. സിനിമാ വിശേഷങ്ങള്‍ക്കു പുറമെ പലപ്പോഴും ഇരുവരുടേയും കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രിയപ്പെട്ടവള്‍ക്ക് അഭിഷേക് ബച്ചന്‍ സമൂഹമാധ്യമങ്ങളിലൂടേയും പിറന്നാള്‍ ആശംസിച്ചു.

ഇരുവരും ഒരുമിച്ചുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഭിഷേക് ബച്ചന്‍ പിറന്നാള്‍ ആശംസിച്ചത്. നവംബര്‍ ഒന്നിനായിരുന്നു ഐശ്വര്യ റായ്-യുടെ പിന്നാള്‍. ‘ജന്മദിനാശംസകള്‍ ഭാര്യ, നീ നമുക്ക് വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും നന്ദി. എപ്പോഴും പുഞ്ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യൂ. അനന്തമായി ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു’. ചിത്രത്തിന് ഒപ്പം അഭിഷേക് ബച്ചന്‍ കുറിച്ചു.

1973 നവംബര്‍ ഒന്നിനായിരുന്നു ഐശ്വര്യ റായ്-യുടെ ജനനം. മോഡലിങ്ങിലൂടെ ശ്രദ്ധേയമായ ശേഷമായിരുന്നു താരത്തിന്റെ സിനിമാ പ്രവേശനം. 1994-ല്‍ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടതോടയാണ് ഐശ്വര്യ റായി ചലച്ചിത്രലോകത്തിന് പ്രിയപ്പെട്ടവളായത്. 1997-ല്‍ മണിരത്‌നം സംവിധാനം നിര്‍വഹിച്ച ഇരുവര്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം.

Story highlights: Abhishek Bachchan birthday wishes to Aishwarya Rai Bachchan