ഹാലോവീൻ പാർട്ടിക്ക് ഒരുങ്ങിയ അല്ലു അർജുന്റെ കുട്ടികൾ- ശ്രദ്ധനേടി രസകരമായ ചിത്രങ്ങൾ

ഹാലോവീൻ പാർട്ടികൾ നടത്തുന്നത് കേരളത്തിൽ പതിവല്ലെങ്കിലും തമിഴ്, തെലുങ്ക് സിനിമാതാരങ്ങൾ സജീവമായി ആഘോഷിക്കാറുണ്ട്. എന്നാൽ ഈ വർഷം കൊവിഡ് പ്രതിസന്ധി കാരണം ഹാലോവീൻ പാർട്ടികൾ വീട്ടിൽ ഒതുങ്ങി. നടൻ അല്ലു അർജുനും കുട്ടികൾക്കായി ഹാലോവീൻ പാർട്ടി ഒരുക്കിയിരുന്നു.

അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡിയാണ് ഹാലോവീൻ രാത്രിയിൽ പകർത്തിയ മക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചത്. മക്കളായ അയാൻ, അർഹ എന്നിവരുടെ രസകരമായ വേഷവും ശ്രദ്ധിക്കപ്പെട്ടു. അല്ലു അർജുന്റെ മരുമകൾ അൻവിത അന്നബെല്ലയുടെ വേഷത്തിലാണ് എത്തിയത്.

അടുത്തിടെ, അല്ലു അർജുൻ ഇൻസ്റ്റാഗ്രാമിൽ മക്കളുടെ ഒരു വീഡിയോ പപങ്കുവെച്ചിരുന്നു. മകന്റെയും മകളുടെയും രസകരമായ നൃത്തമായിരുന്നു തരാം പങ്കുവെച്ചത്. അല്ലു അർജുൻ കുടുംബസമേതം നവരാത്രി ആശംസ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം,അല്ലു അർജുൻ നായകനാകുന്ന നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ഒരുക്കുന്ന ഒരുക്കുന്ന പുഷ്പ എന്ന ചിത്രത്തിലാണ് താരമിപ്പോൾ
അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ അല്ലു അർജുനൊപ്പം നായികയായി അഭിനയിക്കുന്നത് രശ്‌മിക മന്ദാനയാണ്. കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ റെഡ് സാൻഡേഴ്‌സ് ഒരുക്കുന്ന ഈ ചിത്രത്തിൽ ധനഞ്ജയ്, ജഗപതി ബാബു, പ്രകാശ് രാജ്, ഹരീഷ് ഉത്തമാൻ, വെന്നേല കിഷോർ, അനസുയ ഭരദ്വാജ് എന്നിവരും അഭിനയിക്കുന്നു.

View this post on Instagram

#halloween #thenun #annabelle #pennywise

A post shared by Allu Sneha Reddy (@allusnehareddy) on

Read More: ഭൂമിയിൽ ഏറ്റവുമധികം പ്രതിരോധ ശേഷിയുള്ള ജീവി, പക്ഷെ വലിപ്പം വെറും ഒരു മില്ലീമീറ്റർ മാത്രം

അഭിനയത്തിന് പുറമെ, സിനിമയുടെ മറ്റുമേഖലകളിലേക്കും ശ്രദ്ധ പതിപ്പിക്കുകയാണ് താരം. മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ സ്മരണയ്ക്കായി ഫിലിം സ്റ്റുഡിയോ അല്ലു അർജുൻ ആരംഭിച്ചിരുന്നു. അതോടൊപ്പം ലോക്ക് ഡൗണിനു ശേഷം സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുകയാണ് അല്ലു കുടുംബം. അതിനു പിന്നാലെയാണ് അല്ലു സ്റ്റുഡിയോയുടെ പ്രവർത്തനങ്ങളിലേക്കും കടന്നിരിക്കുന്നത്.

Story highlights- allu arjun Halloween party