‘ഞാൻ വിളിച്ചപ്പോഴും അയാൾ അൽഫോൺസ് പുത്രൻ എന്നാണ് പരിചയപ്പെടുത്തിയത്’- തട്ടിപ്പിനെതിരെ സംവിധായകൻ

സംവിധായകൻ അൽഫോൺസ് പുത്രന്റെ പേരിൽ തട്ടിപ്പിന് ശ്രമം. ഫോൺ കോളുകളിലൂടെ അൽഫോൺസ് പുത്രൻ എന്ന പേരിൽ തട്ടിപ്പ് നടത്തുന്നതായി സംവിധായകൻ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. രണ്ടു നമ്പറുകളിൽ നിന്നുമാണ് അൽഫോൺസ് പുത്രനാണെന്ന പേരിൽ നടിമാർക്കും, യുവതികൾക്കും കോളുകൾ ചെല്ലുന്നത്. സംവിധായകൻ തന്നെ ഈ നമ്പറിലേക്ക് വിളിച്ചപ്പോഴും അൽഫോൺസ് പുത്രനാണെന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്. വിശദമായ കുറിപ്പിനൊപ്പം ഈ നമ്പറുകളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

അൽഫോൺസ് പുത്രന്റെ കുറിപ്പ്;

‘9746066514’, ‘9766876651’ എന്ന നമ്പറിലുള്ള ഒരു വ്യക്തിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സിനിമാ മേഖലയിലെ നിരവധി നടിമാരോടും മറ്റ് സ്ത്രീകളോടും പോലും അദ്ദേഹം എന്റെ പേരിൽ വ്യാജ കോളുകൾ നടത്തുന്നുണ്ട്. ഞാൻ അയാളെ വിളിക്കാൻ പോലും ശ്രമിച്ചു, അപ്പോഴും ഞാനെന്ന വ്യാജേന അൽഫോൺസ് പുത്രൻഎന്നാണ് പരിചയപ്പെടുത്തിയത്.

ഞാനാണെന്ന് അവകാശപ്പെട്ട് വ്യാജ കോളുകൾ നടത്തിയതിന് അയാൾക്കെതിരെ പോലീസിന് പരാതി നൽകിയിട്ടുണ്ട്. അതിനാൽ മുകളിലുള്ള നമ്പറുകളിൽ നിന്ന് സമാന കോളുകൾ ലഭിക്കുകയാണെങ്കിൽ ദയവായി ശ്രദ്ധിക്കുക.

Read More: കൈനിറയെ സ്നേഹം; മക്കൾക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്

നിങ്ങളെ കബളിപ്പിക്കാൻ ആ വ്യക്തിയെ അനുവദിക്കരുത്. നിങ്ങൾക്ക് ഇതുപോലുള്ള എന്തെങ്കിലും കോൾ ലഭിക്കുകയാണെങ്കിൽ, വ്യക്തിഗത വിവരങ്ങളോ ഫോട്ടോകളോ വീഡിയോകളോ നൽകരുത് … ഇത് ഒരു ചതിയാണെന്ന് മനസ്സിലാക്കുക.

Story highlights- alphonse puthran about fake calls