‘ബൊമ്മി’യെ സ്വീകരിച്ചതിന് ഹൃദയം നിറഞ്ഞ നന്ദിയുമായി അപര്‍ണ ബാലമുരളി

Aparna Balamurali about Bommi In Soorari Pottru

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ് സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ സൂരരൈ പോട്രു എന്ന ചിത്രം. മലയാളികളുടെ പ്രിയതാരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. നിരവധിപ്പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നതും.

ചിത്രത്തിലെ തന്റെ കഥാപാത്രത്തെ ഏറ്റെടുത്തതിന് നന്ദി പറഞ്ഞിരിക്കുകയാണ് അപര്‍ണ ബാലമുരളി. സൂരരൈ പോട്രിനെ ഏറ്റെടുത്തതിനും ബൊമ്മിയെ സ്വീകരിച്ചതിനും നന്ദി എന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Read more: കൊവിഡ്ക്കാലം കുടുംബത്തിന്റെ താളം തെറ്റിച്ചപ്പോള്‍ ചായ വില്‍ക്കാനിറങ്ങിയ 14-കാരന്‍

ഇരുതി സുട്രിലൂടെ ശ്രദ്ധേയനായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം. എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും.

Story highlights: Aparna Balamurali about Bommi In Soorari Pottru