ബൊമ്മിയാകാനുള്ള അപർണയുടെ തയ്യാറെടുപ്പ്- പരിശീലന വീഡിയോ പങ്കുവെച്ച് ‘സൂരറൈ പോട്ര്’ ടീം

ഒടിടി റിലീസുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് സൂരറൈ പോട്ര്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിത കഥയാണ് ചിത്രം പങ്കുവെച്ചത്. സൂര്യക്കൊപ്പം ഓരോ കഥാപത്രങ്ങളും മികച്ചുനിന്ന ചിത്രത്തിൽ അപർണ ബലമുരളിയുടെ അഭിനയം ശ്രദ്ധനേടുകയാണ്. മധുര തമിഴിൽ വളരെ അനായാസം അഭിനയിച്ച അപർണയുടെ ബൊമ്മി എന്ന കഥാപാത്രം വളരെയധികം നിരൂപക പ്രശംസ നേടി. ഇപ്പോഴിതാ, ബൊമ്മിയിലേക്കുള്ള അപർണയുടെ യാത്ര പങ്കുവയ്ക്കുകയാണ് ‘സൂരറൈ പോട്ര്’ ടീം.

ഓഡിഷനിലൂടെയാണ് അപർണയെ സുധ കൊങ്കര കണ്ടെത്തിയത്. പിന്നീട് മാസങ്ങൾ നീണ്ട പരിശീലനങ്ങൾക്കും ക്ലാസ്സുകൾക്കും ഒടുവിലാണ് അപർണ ബൊമ്മിയായി മാറിയത്. സാധാരണ തമിഴിൽ നിന്നും വ്യത്യസ്തമായി മധുര തമിഴാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അപർണയ്ക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു. അപർണയുടെ പരിശീലനമാണ് സൂരറൈ പോട്ര് ടീം വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. അപർണ ബാലമുരളി തന്റെ അനുഭവങ്ങളും പങ്കുവയ്ക്കുന്നു.

Read More:‘ലവ് സ്റ്റോറി’ ഷൂട്ടിംഗ് പൂർത്തിയാക്കി സായി പല്ലവി- ചിത്രങ്ങൾ

സൂര്യയാണ് സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിൽ ജി ആർ ഗോപിനാഥിന്റെ വേഷത്തിൽ എത്തിയത്. ‘അമ്മ വേഷത്തിൽ ഉർവ്വശിയും, ഭാര്യയായി അപർണ ബലമുരളിയും വേഷമിട്ടു. 2ഡി എന്റര്‍ടൈന്‍മെന്റ്സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സ്‌പൈസ് ജെറ്റുമായി സഹകരിച്ചാണ് പ്രൊമോഷൻ പരിപാടികൾ സംഘടിപ്പിച്ചത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ 70 കുട്ടികൾക്ക് സൗജന്യ വിമാനയാത്രയും ഒരുക്കിയിരുന്നു. സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

Story highlights- aparna balamurali about soorarai potru