‘അരമനൈ 3’ ചിത്രീകരണം പുരോഗമിക്കുന്നു- മൂന്നാം ഭാഗത്തിൽ നായകനായി ആര്യ

സുന്ദർ സിയുടെ സംവിധാനത്തിലൊരുങ്ങിയ ഹൊറർ ത്രില്ലർ ചിത്രമായിരുന്നു അരമനൈ. ഹൊറർ ത്രില്ലറായി എത്തിയ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ചിത്രം ഹിറ്റായതിന് പിന്നാലെ അരമനൈ 2 എന്ന പേരിൽ രണ്ടാം ഭാഗവും എത്തി. ഇപ്പോഴിതാ, അരമനൈ 3 ചിത്രീകരണം പുരോഗമിക്കുകയാണ്. മൂന്നാം ഭാഗത്തിൽ നായകനായി എത്തുന്നത് ആര്യയാണ്.

ഗുജറാത്തിലെ രാജ്കോട്ടിലെ ഗ്രാൻഡ് പാലസിൽ ആദ്യഘട്ട ചിത്രീകരണം ആരംഭിച്ചു. ആര്യ, ആൻഡ്രിയ, റാഷി ഖന്ന, യോഗി ബാബു, എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രധാന പോരാട്ട രംഗം ചെന്നൈയിൽ സെറ്റിട്ട കൊട്ടാരത്തിലാണ് ചിത്രീകരിച്ചത്, സ്റ്റണ്ട് കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആണ് സംഘട്ടന രംഗത്തിന് പിന്നിൽ.

Read More: വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി സാനിയ ഇയ്യപ്പൻ- ചിത്രം ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’

ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ പൊള്ളാച്ചിയിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ ആദ്യം പൂർത്തിയാക്കാനാണ് പദ്ധതി. 2021 ലെ വേനലവധിക്ക് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.അതേസമയം, ‘അരമനൈ 3’ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം ആര്യ, ആനന്ദ് ശങ്കറിനൊപ്പം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ പങ്കെടുക്കും. വിശാലിന്റെ എതിരാളിയുടെ വേഷത്തിലാണ് ഈ ചിത്രത്തിൽ താരം എത്തുന്നത്.

Story highlights- Arya’s ‘Aranmanai 3’