‘എന്റെ ജീവിതത്തിൽ ഞാൻ സമ്പാദിച്ച ഏറ്റവും വിലയേറിയ വ്യക്തി’- ഭാര്യ പ്രിയയ്ക്ക് ആശംസയുമായി ആറ്റ്ലി

തമിഴ് സിനിമാലോകത്തെ പ്രിയതാരജോഡികളാണ് ആറ്റ്ലിയും ഭാര്യ പ്രിയയും. പൊതുവേദികളിലും ആഘോഷ ചടങ്ങുകളിലുമെല്ലാം പ്രിയക്കൊപ്പമാണ് ആറ്റ്ലി എത്താറുള്ളത്. വിവാഹവാർഷിക ദിനത്തിൽ പ്രിയയ്ക്കായി മനോഹരമായൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ആറ്റ്ലി. പ്രിയക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അറ്റ്ലി ആശംസ അറിയിച്ചിരിക്കുന്നത്.

‘ആറാം വിവാഹ വാർഷികം ആശംസിക്കുന്നു പ്രിയാ.. നമ്മൾ ജീവിതത്തിൽ വളരെയധികം ഉയർച്ച താഴ്ചകൾ നേരിട്ടിട്ടുണ്ട്. ആ സമയത്തെല്ലാം ജീവിതത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ എന്നെ നയിക്കുകയും, ബാലൻസ് നിലനിർത്തുകയും ചെയ്തത് നീയാണ്. പക്ഷെ, ഇപ്പോഴും നീ എനിക്കൊരു കുട്ടിയും എന്റെ മനോഹരിയായ സുഹൃത്തും ക്രൈം പാർട്ണറും ഭാര്യയും എനിക്ക് ഈ ലോകത്തിലെ എല്ലാമെല്ലാമാണ് നീ.. എന്റെ ജീവിതത്തിൽ ഞാൻ സമ്പാദിച്ച ഏറ്റവും വിലയേറിയ വ്യക്തി, ലവ് യു സുജി…’- ആറ്റ്ലി കുറിക്കുന്നു.

Read More: ‘ഇതാണ് എന്റെ മികച്ച തെറാപ്പിസ്റ്റ്’- ചിത്രം പങ്കുവെച്ച് ഭാവന

സംവിധായകനായ ആറ്റ്ലിയും നടിയായിരുന്ന പ്രിയയും സുഹൃത്തുക്കളായിരുന്നു. പിന്നീട്, പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തു.അതേസമയം, ബോളിവുഡിൽ ഷാരൂഖ് ഖാനൊപ്പം പ്രവർത്തിക്കാൻ തയ്യാറെടുക്കുകയാണ് ആറ്റ്ലി. ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ ആണ് നായിക. ഒരു ഉന്നതഏജൻസിയുടെ അന്വേഷണ ഉദ്യോഗസ്ഥനും മോസ്റ്റ് വാണ്ടഡ് ക്രിമിനലുമായി ഷാരൂഖ് ഖാൻ എത്തുമെന്നാണ് സൂചന.

Story highlights- Atlee wishes Priya