റോ ഉദ്യോഗസ്ഥനായി ഷാരൂഖ് ഖാൻ; സംവിധാനം ആറ്റ്ലി

August 29, 2020

സീറോ എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്തിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഒട്ടേറെ ചിത്രങ്ങളുടെ ചർച്ചകൾ നടക്കുന്നുണെങ്കിലും ഔദ്യോഗികമായി ഒരു പ്രോജക്ടും അദ്ദേഹം ഏറ്റെടുത്തിരുന്നില്ല. ഇപ്പോൾ ഹിറ്റ് തമിഴ് സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ഷാരൂഖ് ഖാൻ ചിത്രത്തിന്റെ റിപ്പോർട്ടുകളാണ് വരുന്നത്.

ആറ്റ്ലി ചിത്രത്തിനായുള്ള ചർച്ചകൾ വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചതാണ്. ചിത്രത്തിൽ ഒരു റോ ഏജന്റിന്റെ വേഷത്തിലാണ് ഷാരൂഖ് ഖാൻ എത്തുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒന്നിലധികം വേഷപ്പകർച്ചകളിൽ ചിത്രത്തിൽ ഷാരൂഖ് ഖാൻ എത്തുന്നുവെന്നാണ് സൂചന. കൊവിഡ് പ്രതിസന്ധി ഒഴിയുന്നതോടെ 2021 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ ആലോചിക്കുന്നത്.

Read More: 110- ആം വയസിൽ കൊവിഡിനെ അതിജീവിച്ച് പാത്തുമ്മ

അതേസമയം, ബിഗിലാണ് ആറ്റ്ലി സംവിധാനം ചെയ്ത അവസാന ചിത്രം. വിജയ് ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. രാജ്‌കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാൻ അടുത്തതായി വേഷമിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഈ വർഷം അവസാനത്തോടെ ഷൂട്ടിംഗ്‌ ആരംഭിക്കാനിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നീണ്ടുപോകുകയായിരുന്നു. പഞ്ചാബി, കാനഡ എന്നീ സ്ഥലങ്ങളിലും വിദേശ ലൊക്കേഷനുകളിലുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി അവസാനിച്ചാൽ മാത്രമേ ഈ ചിത്രവും പ്രതീക്ഷിക്കുന്നതുപോലെ അണിയറപ്രവർത്തകർക്ക് പൂർത്തിയാക്കാൻ സാധിക്കൂ.

Story highlights- sharukh khan to play raw agent in atlee movie