അങ്കത്തട്ടിൽ ആവേശം വിതറി പ്രിയനായിക; ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ വേദിയിൽ മഞ്ജു വാര്യർ

ജനപ്രിയ പരിപാടികളിലൂടെ വിസ്മയിപ്പിക്കാറുള്ള ഫ്‌ളവേഴ്‌സ് ചാനലിൽ ഇതാ, ആവേശപ്പോരാട്ടത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. സ്നേഹവും, വാശിയും, രസകരമായ മത്സരങ്ങളുമായി ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ ജൈത്രയാത്ര ആരംഭിച്ചു. അങ്കം കുറിക്കാൻ രഞ്ജിനി ഹരിദാസിനൊപ്പം 12 ദമ്പതികളാണ് എത്തുന്നത്. ചിരിയുടെ മേമ്പൊടിയുമായി രമേഷ് പിഷാരടിയും ചേരുമ്പോൾ ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ പ്രേക്ഷകർക്ക് കാഴ്ചയുടെ വസന്തം തന്നെയാണ് സമ്മാനിക്കുന്നത്.

ഗംഭീര തുടക്കത്തിന് കൂടുതൽ പകിട്ടേകാൻ ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ വേദിയിലേക്ക് ആവേശം വിതറി ഒരു അതിഥിയെത്തുകയാണ്. മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായിക മഞ്ജു വാര്യർ.. അങ്കത്തട്ടിൽ കൊമ്പുകോർക്കാൻ നിൽക്കുന്ന ദമ്പതിമാർക്കൊപ്പം സന്തോഷത്തിലും നൊമ്പരത്തിലും പങ്കാളിയായി മഞ്ജു വാര്യർ എത്തുന്നു.

മഞ്ജു വാര്യർ എത്തുന്ന ഇന്നത്തെ എപ്പിസോഡ് പ്രൊമോയിൽ പ്രിയതാരത്തിന്റെ വരവ് നിറയ്ക്കുന്ന ആവേശം എത്രത്തോളമാണെന്ന് കാണാൻ സാധിക്കും. ആരാധന വെളിപ്പെടുത്തിയും, പ്രിയനടിക്കൊപ്പം നൃത്തം ചെയ്തും ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ വേദി മഞ്ജു വസന്തം ആഘോഷമാക്കുകയാണ്. ഇന്ന് രാത്രി 9.00 മണിക്ക് നിങ്ങളുടെ സ്വീകരണ മുറികളിലേക്ക് ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ ഷോയിലൂടെ മഞ്ജു വാര്യർ എത്തുന്നു.

Story highlights- inganeyoru bharyayum bharthavum latest episode