‘എന്റെ പുഞ്ചിരി അദ്ദേഹത്തെ കണ്ണീരിലാഴ്ത്തി’- ഹൃദയം തൊടുന്ന കുറിപ്പുമായി കനിഹ

ലോക്ക് ഡൗൺ കാലത്താണ് നടി കനിഹ സമൂഹമാധ്യമങ്ങളിൽ സജീവമായത്. എന്നാൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ജീവിതാനുഭവങ്ങളും ചുറ്റുമുള്ള സമൂഹവുമൊക്കെയാണ് കനിഹയുടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. ഇപ്പോഴിതാ, ഒരു കോർപ്പറേഷൻ ജീവനക്കാരനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കനിഹ. വളരെ ഹൃദ്യമായൊരു കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.

‘ഇതൊരു ഫാൻസി ചിത്രമല്ല. ഏകദേശം 2 വർഷമായി എന്റെ സമീപസ്ഥലത്ത് സേവനമനുഷ്ഠിക്കുന്ന കോർപ്പറേഷൻ ക്ലീനർ ശ്രീ രാമുവാണിത്. ഇന്ന് ഞാൻ രാവിലെ പ്രഭാത നടത്തത്തിന് പുറപ്പെട്ടപ്പോൾ അദ്ദേഹത്തിന് നേരെ പുഞ്ചിരിച്ചു കൊണ്ട് അഭിവാദ്യം ചെയ്തു. എന്നാൽ, അദ്ദേഹത്തെ ഇത് കണ്ണീരിലാഴ്ത്തി. തന്റെ ജീവിതത്തിൽ ആരും തന്നെ ഒരിക്കലും അഭിവാദ്യം ചെയ്തിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. ‘ഞാൻ പണമോ ഭൗതികമായ കാര്യങ്ങളോ ഒന്നും പ്രതീക്ഷിക്കുന്നില്ല, മറിച്ച് ഞാൻ സേവിക്കുന്ന ആളുകളിൽ നിന്ന് കുറച്ച് മനുഷ്യത്വവുംഊഷ്മളതയും മാത്രമാണ് എനിക്ക് വേണ്ടത്’.അദ്ദേഹം പറയുന്നു.

ചിലപ്പോൾ ഒരാളുടെ ദിവസം ധന്യമാക്കാൻ വേണ്ടതെല്ലാം പുഞ്ചിരിയിലോ, അഭിനന്ദനത്തിലോ അഭിവാദ്യത്തിലോ അടങ്ങിയിരിക്കുന്നു’- കനിഹ കുറിക്കുന്നു.

View this post on Instagram

Not a fancy pic! Meet Mr Ramu , the corporation cleaner whose been serving my neighborhood for almost 2 years.. This morning when I was out on ma morning walk I just smiled and greeted him a genuine good morning and that got him in tears.He said noone has ever wished him in his life..He said," Amma I don't expect money or any materialistic things but just some humanity and warmth from the people I serve , which I seldom get. " Sometimes all it takes to make someone's day is something as simple as a genuine smile , a wish or a compliment. Ps: before all you start judging this pic,we were wearing masks and removed it for this picture moment! I initiated this pic .In my eyes he's a true celebrity .🥰 #picoftheday #kaniha #smallthingsmatter

A post shared by Kaniha (@kaniha_official) on

Read More: ഒരു സെൽഫി വീഡിയോ ചിത്രീകരിക്കാനുള്ള കഷ്ടപ്പാടുകൾ- രസകരമായ ചിത്രം പങ്കുവെച്ച് ലക്ഷ്മി ഗോപാലസ്വാമി

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയാണ് കനിഹ. മലയാളത്തിലും തമിഴിലും കനിഹ എന്നാണ് പേരെങ്കിലും തമിഴിൽ ശ്രാവന്തി എന്നാണ് അറിയപ്പെടുന്നത്. 1999ൽ മിസ് മധുര കിരീടം ചൂടിയ കനിഹ പരസ്യ രംഗത്ത് നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. മലയാളത്തിൽ പഴശ്ശി രാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തിയപ്പോഴാണ് കനിഹ ശ്രദ്ധേയയായത്. അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ് നടി. സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി ഇടക്ക് പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട് കനിഹ. 

Story highlights- kaniha about importance of small things