സഹോദരന്റെ വിവാഹ ചടങ്ങിൽ പരമ്പരാഗത നൃത്തവുമായി കങ്കണ- വീഡിയോ

ദീപാവലി ദിനത്തിലായിരുന്നു കങ്കണ റണൗത്തിന്റെ സഹോദരൻ അക്ഷിതിന്റെ വിവാഹം. ചടങ്ങുകളും ആഘോഷങ്ങളുമെല്ലാം കങ്കണ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കങ്കണയുടെ സഹോദരൻ അക്ഷത് ഉദയ്പൂർ സ്വദേശിനിയായ ഋതുവിനെയാണ് വിവാഹം ചെയ്തത്. സാരിക്കൊപ്പം ഹിമാചൽ പ്രദേശിന്റെ പഹാദി തൊപ്പിയും ഷാളുമൊക്കെ അണിഞ്ഞാണ് കങ്കണ ചടങ്ങുകളിൽ പങ്കെടുത്തത്. ഇപ്പോഴിതാ, വിവാഹ റിസപ്ഷനിൽ നൃത്തം ചെയ്യുന്ന കങ്കണയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്. കങ്കണ തന്നെയാണ് വീഡിയോ പങ്കുവെച്ചത്.

ദീപാവലി ദിനത്തിൽ, സഹോദരന്റെ വിവാഹത്തിന് ശേഷം വധുവിനെ സ്വീകരിക്കുന്ന ചിത്രങ്ങളും മറ്റൊരു സഹോദരിയായ രംഗോലി ചന്ദലിനൊപ്പമുള്ള ചിത്രങ്ങളും കങ്കണ പങ്കുവെച്ചിരുന്നു ‘ ദീപാവലി ദിനത്തിൽ മഹാലക്ഷ്മി വീടുകളിലേക്ക് വരുന്നു, ഒരു ദേവി ഈ ദിവസം ഞങ്ങളുടെ വീട്ടിലേക്ക് വന്നിരിക്കുകയാണ്’ എന്നാണ് ചിത്രങ്ങൾക്കൊപ്പം കങ്കണ കുറിച്ചത്.

Read More: ആരാധ്യയ്ക്ക് ഒൻപതാം പിറന്നാൾ; ഹൃദ്യമായ ആശംസകളുമായി ബച്ചൻ കുടുംബം

അതേസമയം, മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമായ ‘തലൈവി’യിൽ നായികയായി എത്തുന്നത് കങ്കണയാണ്. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിനു വേണ്ടി 20 കിലോ ശരീര ഭാരം വര്‍ധിപ്പിച്ചു കങ്കണ. തമിഴിലും ഹിന്ദിയിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. വിബ്രി കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വരര്‍ധനും ശൈലേഷ് ആര്‍ സിംഗും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Story highlights- kankana dancing video