രാജ്ഞിയെപ്പോല്‍ കങ്കണ റണൗത്ത്‌; ‘മണികര്‍ണിക’യുടെ ടീസര്‍ കാണാം

October 3, 2018

കങ്കണ റണാവത്ത് മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രം ‘മണികര്‍ണ്ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി’ യുടെ ടീസര്‍ പുറത്തിറങ്ങി. കങ്കണ ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് ആയി എത്തുന്ന മണികര്‍ണികയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൃഷ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെയധികം എതിര്‍പ്പുകളെ നേരിടേണ്ടിവന്നിട്ടുണ്ട് ഈ ചിത്രത്തിന്. റാണി ലക്ഷ്മി ഭായിയുടെ കഥ പറയുന്ന മണികര്‍ണ്ണികയില്‍ ഝാന്‍സി റാണിയും ഒരു ബ്രിട്ടീഷ് ഭരണാധികാരിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്നുള്ള പ്രചാരണത്തെ തുടര്‍ന്നാണ് ബ്രാഹ്മണ സഭ ബോളിവുഡ് ചിത്രം മണികര്‍ണ്ണികയുടെ ചിത്രീകരണം തടസപ്പെടുത്തിയത്.

എന്നാല്‍ ഇത്തരത്തിലുള്ളസീനുകള്‍ചിത്രത്തിലില്ലെന്ന നിര്‍മ്മാതാവ് കമല്‍ ജെയിന്റെ ഉറപ്പിനെ തുടര്‍ന്ന് പ്രതിഷേധങ്ങളില്‍ നിന്നു പിന്മാറാന്‍ ബ്രാഹ്മണ സഭ തയാറായി. ജയശ്രീ മിശ്ര എന്ന എഴുത്തുകാരിയുടെ റാണി എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ ചിത്ീകരിച്ചിരിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ പുസ്തകം നിരോധിച്ചിരുന്നു. ഝാന്‍സിയുടെ രാജ്ഞി, റാണി ലക്ഷ്മിഭായി ബ്രാഹ്മണ സ്ത്രീയായിരുന്നുവെന്നും അതുകൊണ്ട് തങ്ങള്‍ക്ക് ചരിത്രത്തിലെ ധീരവനിതയോട് വൈകാരികമായ ബന്ധമുണെന്നുമാണ് ബ്രാഹ്മിണ്‍ സഭയുടെ വാദം. ഈ വാദത്തെ തുടര്‍ന്നാണ് ചിത്രത്തിനെതിരെ ബ്രാഹ്മിണ്‍ സഭ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നത്.

അതുല്‍ കുല്‍ക്കര്‍ണി, സോനു സൂഡ്, അങ്കിത ലോഹന്‍ഡേ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സീ സ്റ്റുഡിയോസും കമല്‍ ജെയിനും ചേര്‍ന്ന്ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം ജനുവരി 25 റിപ്പബ്ലിക് ദിനത്തില്‍ തീയേറ്ററുകളിലെത്തുമെന്നാണ് സൂചന.