ഒരു സെൽഫി വീഡിയോ ചിത്രീകരിക്കാനുള്ള കഷ്ടപ്പാടുകൾ- രസകരമായ ചിത്രം പങ്കുവെച്ച് ലക്ഷ്മി ഗോപാലസ്വാമി

മലയാളി പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുനിർത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നൃത്തത്തിലും, അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ലക്ഷ്മി സമൂഹമാധ്യമങ്ങളിലും സജീവമാണ്. കൊവിഡ് പ്രതിസന്ധിയായതുകൊണ്ട് മറ്റുതാരങ്ങളെപോലെ വീട്ടിൽ തന്നെ കഴിയുകയാണ് ലക്ഷ്മി. അഭിമുഖങ്ങളും വീഡിയോ സന്ദേശങ്ങളുമെല്ലാം സ്വയം ചിത്രീകരിക്കേണ്ട സാഹചര്യത്തിൽ ഒരു വീഡിയോ ചിത്രീകരിക്കാനുള്ള കഷ്ടപ്പാട് സെൽഫിയിലൂടെ പങ്കുവയ്ക്കുകയാണ് ലക്ഷ്‌മി ഗോപാലസ്വാമി.

ഒരു സെൽഫി വീഡിയോ ചിത്രീകരിക്കേണ്ടി വന്നപ്പോൾ എവിടെ നോക്കി സംസാരിക്കണം എന്ന ആശയക്കുഴപ്പത്തിലായിരുന്നുവെന്നും, ഒടുവിൽ സെൽഫികളിലൂടെ ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയെന്നും നടി പറയുന്നു.

‘ഒരു വീഡിയോ ബൈറ്റ് ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഞാനെടുത്ത സെൽഫികൾ. എവിടെയാണ് നോക്കേണ്ടതെന്നും ഫ്രെയിം എങ്ങനെയാണെന്നും പരിശോധിക്കുകയായിരുന്നു. അടുത്ത കാലം വരെ ഞാൻ ക്യാമറ ലക്ഷ്യമാക്കാതെ ഫോണിൽ എവിടെയെങ്കിലും നോക്കും..ഒടുവിൽ സെൽഫിയിലൂടെ ആ ആശയക്കുഴപ്പം ഞാൻ പരിഹരിച്ചു’-ലക്ഷ്മി ഗോപാലസ്വാമി കുറിക്കുന്നു.

മികച്ച ഭരതനാട്യം നർത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായികയായി അഭിനയിച്ച ലക്ഷ്മി മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിരുന്നു.

Read More: ‘ഇതാണ് എന്റെ മികച്ച തെറാപ്പിസ്റ്റ്’- ചിത്രം പങ്കുവെച്ച് ഭാവന

കൊച്ചു കൊച്ചു സന്തോഷങ്ങൾ, പരദേശി, കീർത്തിചക്ര തുടങ്ങിയവയാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ച ചിത്രങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ലക്ഷ്മി ഗോപാലസ്വാമി വേഷമിട്ടിട്ടുണ്ട്.

Story highlights-lakshmi gopalaswami about selfie videos