‘ഏറെ നാളുകൾക്ക് ശേഷം വിനീതിനൊപ്പം’ ;ജ്ഞാനപാനയ്ക്ക് ചുവടുവെച്ച് ലക്ഷ്മി ഗോപാലസ്വാമിയും വിനീതും

July 10, 2022

മലയാളി പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുനിർത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നൃത്തത്തിലും, അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ലക്ഷ്മി സമൂഹമാധ്യമങ്ങളിലും സജീവമാണ്. ബഹുഭാഷാ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. തന്റെ കരിയറിൽ ഉടനീളം നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും പ്രവർത്തിച്ച താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഒട്ടേറെ ചിത്രങ്ങളിലൂടെ വീണ്ടും അഭിനയലോകത്ത് സജീവമാകുന്ന ലക്ഷ്മി ഗോപാലസ്വാമി നൃത്തവേദിയിൽ നിന്നുമാണ് അഭിനയലോകത്തേക്ക് എത്തിയത്.

ഒരുകാലത്ത് വളരെയധികം ഹിറ്റായിരുന്നു ലക്ഷ്മിയുടെയും നടൻ വിനീതിന്റേയും നൃത്ത പ്രകടനങ്ങൾ. സ്റ്റേജ് ഷോകളിലെ താരങ്ങളായിരുന്നു ഇരുവരും. ഇപ്പോഴിതാ, ഇരുവരും ചേർന്ന് മറ്റൊരു മനോഹരമായ പ്രകടനവുമായി എത്തിയിരിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷം വിനീതിനൊപ്പം എന്ന് കുറിച്ചുകൊണ്ടാണ് നൃത്ത പരിശീലനത്തിന്റെ വിഡിയോ ലക്ഷ്മി ഗോപാലസ്വാമി പങ്കുവെച്ചിരിക്കുന്നത്.

‘ചുവടുകളിലൂടെ കടന്നുപോകുമ്പോൾ. ഏറെ നാളുകൾക്ക് ശേഷം വിനീതിനൊപ്പം നൃത്തം! 500 വർഷങ്ങൾക്ക് മുമ്പ് പൂന്താനം എഴുതിയ മനോഹരമായ ദിവ്യ ജ്ഞാനപാന .കവിത ജീവിതത്തിന്റെ നശ്വരതയിൽ നിന്ന് ആപേക്ഷിക ലളിതമായ ഭാഷയിൽ അഗാധതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയി..’- വിഡിയോ പങ്കുവെച്ചുകൊണ്ട് ലക്ഷ്മി ഗോപാലസ്വാമി കുറിക്കുന്നു.

Read Also; “അഭിപ്രായ വ്യത്യാസത്തിലും ചേർത്ത് നിർത്തുന്നു, ലാലേട്ടൻ ഒരു വിസ്‌മയമാണ്..”; ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

മികച്ച ഭരതനാട്യം നർത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായികയായി അഭിനയിച്ച ലക്ഷ്മി മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിരുന്നു.

Read Also; തീയിലിട്ടാലും ഉരുകില്ല; വേറിട്ടൊരു ചൈനീസ് ഐസ്‌ക്രീം- വിഡിയോ

കൊച്ചു കൊച്ചു സന്തോഷങ്ങൾ, പരദേശി, കീർത്തിചക്ര തുടങ്ങിയവയാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ച ചിത്രങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ലക്ഷ്മി ഗോപാലസ്വാമി വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ, ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നടി.

Story highlights- lakshmi gopalaswami and vineeth dance