‘മക്കളുടെ മുടിയുടെ രഹസ്യം ഈ മാജിക്കൽ എണ്ണ’- വീഡിയോ പങ്കുവെച്ച് കൃഷ്ണകുമാർ

സമൂഹമാധ്യമങ്ങളുടെ ഇഷ്ടതാരങ്ങളാണ് കൃഷ്ണകുമാറും കുടുംബവും. ലോക്ക് ഡൗൺ സമയത്ത് ഒട്ടേറെ വിശേഷങ്ങളുമായി കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണകുമാറും മക്കളുമെല്ലാം സജീവമായിരുന്നു. എല്ലാവരും യൂട്യൂബിൽ ചാനലുകൾ ആരംഭിക്കുകയും ചെയ്തു. അടുത്തിടെ തന്റെയും പെൺമക്കളുടെയും മുടിയുടെ രഹസ്യം സിന്ധു കൃഷ്ണകുമാർ പങ്കുവെച്ചിരുന്നു.

കൃഷ്ണകുമാർ കറിവേപ്പിലയിട്ട് കാച്ചുന്ന എണ്ണയല്ലാതെ പ്രത്യേകിച്ചൊന്നും മുടിക്കായി ചെയ്യുന്നില്ലെന്നും, എല്ലാവർക്കും ചെറുപ്പം മുതൽ നല്ല മുടി ഉണ്ടെന്നും സിന്ധു കൃഷ്ണകുമാർ പറഞ്ഞു. ഇപ്പോഴിതാ, ആ എണ്ണയുടെ കൂട്ട് ആരാധകർക്കായി പങ്കുവയ്ക്കുകയാണ് കൃഷ്ണകുമാർ. യൂട്യൂബ് വീഡിയോയിലൂടെയാണ് എണ്ണയുടെ രഹസ്യം താരം പങ്കുവയ്ക്കുന്നത്.

Read More: ചിന്തയിൽ മുഴുകി ജയസൂര്യ; ‘സണ്ണി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

വെളിച്ചെണ്ണയും ആവണക്കെണ്ണയും കറുവേപ്പിലയും ചേര്‍ത്തുള്ള എണ്ണയാണ് കൃഷ്ണകുമാർ പരിചയപ്പെടുത്തുന്നത്. ഒരു ലിറ്റര്‍ വെളിച്ചെണ്ണ, 100 മില്ലിലിറ്റര്‍ ആവണക്കെണ്ണ, ആവശ്യത്തിന് കറുവേപ്പില എന്നിവയാണ് ഈ എണ്ണ തയ്യാറാക്കുന്നത്. വെളിച്ചെണ്ണയിലേയ്ക്ക് ആവണക്കെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. നന്നായി ചൂടായതിന് ശേഷം കറുവേപ്പില ഉണക്കി പൊടിച്ചത് ചേർക്കാം. കുറച്ചുനേരം കഴിഞ്ഞ് തണുക്കാന്‍ വയ്ക്കാം. ഒരു ദിവസത്തിന് ശേഷം ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാം. എണ്ണ തയ്യാറാക്കുന്ന വിധവും കൃഷ്ണകുമാർ കാണിച്ചുതരുന്നുണ്ട്.

Story highlights- magical oil preparation by krishnakumar