‘സിനിമയിൽ 15 വർഷങ്ങൾ നൽകിയതിന് സ്നേഹവും നന്ദിയും’- മംമ്ത മോഹൻദാസ്

കഴിഞ്ഞ പതിനഞ്ചു വർഷമായി ദീപാവലി ദിനം നടി മംമ്ത മോഹൻദാസിന് സ്പെഷ്യലാണ്. കാരണം, ആദ്യ ചിത്രമായ മയൂഖത്തിലേക്ക് മംമ്ത എത്തിയത് ദീപാവലി ആഘോഷങ്ങളുടെ നാളുകളിലാണ്.2004ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖത്തിൽ ആരംഭിച്ച സിനിമാ യാത്ര പതിനഞ്ചു വർഷം പിന്നിടുകയാണ്. അശ്രദ്ധയായ കോളേജ് പെൺകുട്ടിയിൽ നിന്നും ഇന്നത്തെ വ്യക്തിയായി തീർന്നതിനെക്കുറിച്ച് മനസ് തുറക്കുകയാണ് മംമ്ത മോഹൻദാസ്.

‘2004 ൽ എന്റെ ദീപാവലി ഇടവേള മയൂഖത്തിൻറെ സെറ്റിൽ ആസ്വദിച്ചപ്പോൾ, വരുന്ന 15 വർഷവും ഇത് ചെയ്യുമെന്നതിന്റെ ഒരു സൂചനയും എനിക്കില്ലായിരുന്നു. ആ അശ്രദ്ധയായ കോളേജ് പെൺകുട്ടി ‘ഇന്ദിര’ ആയിത്തീർന്നതിനും എനിക്കും സൈജു കുറുപ്പിനും ഒരു മികച്ച ഉപദേഷ്ടാവായി മാറാൻ സാധിച്ചതിനും ഹരിഹരൻ സാറിന് നന്ദി പറയുന്നു’- മംമ്ത മോഹൻദാസ് കുറിക്കുന്നു.

തന്റെ കരിയറിൽ ഉടനീളം വളരെയധികം പിന്തുണ നൽകിയ ആളുകൾക്കും മംമ്ത നന്ദി അറിയിച്ചു. സംവിധായകരായ സത്യൻ അന്തിക്കാട്, അമൽ നീരദ്, രഞ്ജിത്ത് ശങ്കർ, ബി. ഉണ്ണികൃഷ്ണൻ, എസ് എസ് രാജമൗലി, വേണു, കമൽ,ശ്യാമ പ്രസാദ്,സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ്, എന്നിവർക്കും നിർമ്മാതാക്കൾക്കും മംമ്ത നന്ദി അറിയിക്കുന്നു.

Read More: ‘കൊവിഡ്, നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി’- വാക്സിനെക്കുറിച്ച് കവിതയുമായി പൃഥ്വിരാജിന്റെ മകൾ അലംകൃത

‘എല്ലാറ്റിനുമുപരിയായി,എന്നിൽ വിശ്വസിച്ചതിന് എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ഞാൻ നന്ദി പറയുന്നു, നിരന്തരമായ വെല്ലുവിളികൾ ‘ഞാൻ ആരാണെന്ന്’ പര്യവേക്ഷണം ചെയ്യാൻ എന്നെ പ്രേരിപ്പിക്കുകയും ഈ പാതയിൽ അശ്രാന്തമായി തുടരാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. എനിക്ക് സിനിമയിൽ 15 വർഷങ്ങൾ നൽകിയതിന് സ്നേഹവും നന്ദിയും’- മംമ്ത കുറിക്കുന്നു. അതേസമയം, മംമ്ത മോഹൻദാസ് ഏറ്റവുമൊടുവിൽ അഭിനയിച്ച ചിത്രമാണ് ഫോറൻസിക്. ലോക്ക് ഡൗണിന് ശേഷം നിർമാണ രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ്.

Story highlights- mamtha mohandas celebrating 15 years in film industry