‘മൂക്കുത്തി അമ്മനായി’ നയന്‍താര; വീഡിയോ ഗാനം

Mookuthi Amman Aadi Kuththu Video Song

നയന്‍ താര കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ തമിഴ് ചിത്രമാണ് മൂക്കുത്തി അമ്മന്‍. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. ആര്‍ ജെ ബാലാജിയും എന്‍ ജെ ശരവണനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പാ വിജയിയുടേതാണ് ഗാനത്തിലെ വരികള്‍. ആര്‍ എല്‍ ഈശ്വരിയാണ് ആലാപനം.

മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തേയാണ് നയന്‍താര അവതരിപ്പിക്കുന്നത്. ആര്‍ ജെ ബാലാജിയാണ് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്മൃതി വെങ്കട്ട്, ഉര്‍വശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ആള്‍ദൈവങ്ങളേയും അന്ധവിശ്വാസങ്ങളേയുമെല്ലാം ഹാസ്യത്തിലൂടെ വിമര്‍ശിക്കുന്ന ചിത്രമാണ് മൂക്കുത്തി അമ്മന്‍ എന്നാണ് സൂചന. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്‌ലറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ നവംബര്‍ 14 മുതല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും.

Story highlights: Mookuthi Amman Aadi Kuththu Video Song