‘ലവ് സ്റ്റോറി’ ഷൂട്ടിംഗ് പൂർത്തിയാക്കി സായി പല്ലവി- ചിത്രങ്ങൾ

നാഗ ചൈതന്യയുടെ നായികയായി സായ് പല്ലവി എത്തുന്ന ചിത്രമാണ് ‘ലവ് സ്റ്റോറി’. ചിത്രത്തിന്റെ ഷൂട്ടിംഗ് നിസാമാബാദിൽ പൂർത്തിയായി. സിനിമയുടെ സെറ്റിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ലവ് സ്റ്റോറി പൂർത്തിയാക്കിയതായി നിർമാതാക്കൾ അറിയിച്ചത്. സംവിധായകൻ ശേഖർ കമ്മുല, കൊറിയോഗ്രാഫർ ശേഖർ, ഛായാഗ്രാഹകൻ വിജയ് സി കുമാർ, സായി പല്ലവി എന്നിവരൊന്നിച്ചുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത് . പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കും.

ദീപാവലി ദിനത്തിൽ ‘ലവ് സ്റ്റോറി’ യുടെ പുതിയ പോസ്റ്റർ എത്തിയിരുന്നു. നാഗചൈതന്യയും സായി പല്ലവിയും വിവാഹവേഷത്തിലുള്ള പോസ്റ്ററിയിരുന്നു പുറത്തുവിട്ടത്.കൊവിഡ് പ്രതിസന്ധിയും തുടർന്നുള്ള ലോക്ക് ഡൗണും കാരണം ആറുമാസത്തെ ഇടവേള ‘ലവ് സ്റ്റോറി’ യുടെ ചിത്രീകരണത്തിലുണ്ടായി. സെപ്റ്റംബർ മുതലാണ് പിന്നീട് ഷൂട്ടിംഗ് ഹൈദരാബാദിൽ പുനരാരംഭിച്ചത്. ഏഷ്യൻ സിനിമാസ്, അമിഗോസ് ക്രിയേഷൻസ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാന്റെ സംഗീത സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പവനാണ്.

Read More: ‘സഹോദരി, നിങ്ങളുടെ ശക്തിക്കും നിശബ്ദമായ ദൃഢനിശ്ചയത്തിനും അഭിവാദ്യം’- നയൻതാരയ്ക്ക് പിറന്നാൾ ആശംസിച്ച് സാമന്ത

സ്വപ്നങ്ങളെ പിന്തുടരാനായി ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് പോകുന്ന ഒരു കഥാപത്രത്തെയാണ് നാഗചൈതന്യ അവതരിപ്പിക്കുന്നത്. അതേസമയം, ലോക്ക് ഡൗൺ സമയത്ത് പഠനത്തിരക്കിലായിരുന്നു സായി പല്ലവി. മെഡിക്കൽ പഠനം പൂർത്തിയാക്കിയെങ്കിലും പ്രാക്ടീസിന് മുൻപ് തന്നെ താരം സിനിമയിൽ എത്തിയിരുന്നു. അടുത്തിടെ ട്രിച്ചിയിലെ ഒരു സ്വകാര്യ കോളേജിൽ പരീക്ഷ എഴുതാൻ വന്ന സായി പല്ലവിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

Story highlights- Naga Chaitanya and Sai Pallavi wrap up the shoot of ‘Love Story’