‘ആനന്ദലബ്ദിക്കിനി എന്തു വേണ്ടു?’- കൂട്ടുകാരികളെ കണ്ട സന്തോഷം പങ്കുവെച്ച് നവ്യ നായർ

വർഷങ്ങൾക്ക് ശേഷം സിനിമാസുഹൃത്തുക്കളെ കണ്ട സന്തോഷത്തിലാണ് നടി നവ്യ നായർ. നവ്യ നായികയായെത്തുന്ന വി കെ പി ചിത്രം ഒരുത്തിയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ എത്തിയപ്പോൾ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവരെ കണ്ട വിശേഷമാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. റിമ കല്ലിങ്കലിനും, രമ്യക്കും ഒപ്പമുള്ള ചിത്രവും നവ്യ പങ്കുവെച്ചിട്ടുണ്ട്.

‘ഒരുത്തി സിനിമയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ എത്തി, ഒപ്പം സംവിധായകൻ വികെപിയും ..ഞങ്ങൾ പുറത്തു സംസാരിച്ചു നിൽക്കുമ്പോൾ പെട്ടെന്ന് വികെപിയെ കാണാൻ ഷബ്‌ന എത്തി (vkp യുടെ മകളുടെ ചിത്രത്തിൽ അവളാണ് സ്ക്രീൻപ്ലേയ് ). അവളിൽ നിന്നും റിമ സംവിധായക പരിവേഷത്തിൽ അവിടെ ഉണ്ടെന്നറിഞ്ഞു. റിമയെ ഫോണിൽ വിളിച്ചു മുഖം കാണിക്കാൻ ആഗ്രഹം പറഞ്ഞു.. അവൾ മെല്ലെ ഡബ്ബിങ് സ്യൂട്ടിൽ നിന്നും പുറത്തേക്ക് .. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും. ആനന്ദലബ്ദിക്കിനി എന്തു വേണ്ടു? പിന്നെ വൈകിയില്ല, ഞാനും അവിടേക്കോടിയെത്തി കുശലം പറഞ്ഞു. കാലങ്ങൾക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓർമ്മ ചിത്രമെടുത്തു പോരുമ്പോൾ.. ആദ്യത്തെ ചിത്രം എടുക്കുമ്പോൾ ഷബ്‌ന കണ്ടില്ല, ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവൾ പറന്നു വന്നു.. അങ്ങനെ ഒരു ചെറിയ സന്തോഷം .. എന്നെ കാനഡയിൽ സഹിച്ച സഹയാത്രികയാണ് റിമ കല്ലിങ്കൽ , കൂട്ടത്തിലെ പാട്ടുകാരിയാണ് രമ്യ; ഇന്നലെയും നിന്റെ പാട്ടു കേട്ടു കൂടെപാടാൻ വ്യഥാ ശ്രമം നടത്തിയിരുന്നു ‘- നവ്യ നായർ കുറിക്കുന്നു.

View this post on Instagram

ഒരുത്തി സിനിമയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ എത്തി , ഒപ്പം സംവിധായകൻ വികെപിയും ..ഞങ്ങൾ പുറത്തു സംസാരിച്ചു നിൽക്കുമ്പോൾ പെട്ടന്ന് വികെപിയെ കാണാൻ ഷബ്‌ന എത്തി (vkp യുടെ മകളുടെ ചിത്രത്തിൽ അവളാണ് സ്ക്രീൻപ്ലേയ് )അവളിൽ നിന്ന് റിമ സംവിധായക പരിവേഷത്തിൽ അവിടെ ഉണ്ടെന്നറിഞ്ഞു …………….അവളേ ഫോണിൽ വിളിച്ചു മുഖം കാണിക്കാൻ ആഗ്രഹം പറഞ്ഞു .. അവൾ മെല്ലെ ഡബ്ബിങ് സൂട്ടിൽ നിന്നും പുറത്തേക്കു .. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും ,ആനന്ദലബ്ദിക്കിനി എന്തു വേണ്ടു ,പിന്നെവൈകിയില്ല ഞാനും അവിടേക്കോടിയെത്തി കുശലം , കാലങ്ങൾക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓർമ്മ ചിത്രമെടുത്തു പോരുമ്പോൾ ..ആദ്യത്തെ പിക് എടുക്കുമ്പോ ഷബ്‌ന കണ്ടില്ല , ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവൾ പറന്നു വന്നു .. അങ്ങനെ ഒരു ചെറിയ സന്തോഷം .. @rimakallingal എന്നെ കാനഡയിൽ സഹിച്ച സഹയാത്രിക , @ramyanambessan കൂട്ടത്തിലെ പാട്ടുകാരി , ഇന്നലെയും നിന്റെ പാട്ടു കേട്ടു കൂടെപാടാൻ വ്യഥാ ശ്രമം നടത്തിയിരുന്നു 😂 @mohammed_shabna എന്റെ ഡാൻസ് മേറ്റ് ..

A post shared by Navya Nair (@navyanair143) on

Read More: 78 ഗ്രാമങ്ങളിലായി പതിനായിരത്തിലധികം മാളികകൾ നിറഞ്ഞ ചെട്ടിനാടിന്റെ മനോഹാരിത

നടി ഭാവനയുടെ വിവാഹ വേദിയിലാണ് സുഹൃത്തുക്കളെല്ലാം ഒടുവിൽ കണ്ടുമുട്ടിയത്. അതേസമയം, നവ്യ നായരുടെ രണ്ടാം വരവാണ് ഒരുത്തി എന്ന ചിത്രത്തിലൂടെ. നൃത്ത വേദിയിൽ നിന്നും ‘ഇഷ്ടം’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് ചുവടു വെച്ച നവ്യ അന്നും ഇന്നും ജനപ്രിയയാണ്. വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്ത നവ്യ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ടെലിവിഷൻ ഷോകളിലും സജീവമാണ്.

Story highlights- navya nair about friends