‘എന്റെ ചെക്കന്റെ പിറന്നാൾ’- മകന് ജന്മദിനാശംസകൾ നേർന്ന് നവ്യ നായർ

നടിയും നർത്തകിയുമായ നവ്യ നായർ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ആരാധകരുമായി നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകൻ സായിയുടെ പിറന്നാൾ വിശേഷം പങ്കുവയ്ക്കുകയാണ് നടി. മകന്റെ പിറന്നാളിന് ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങളാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. എന്റെ ചെക്കന്റെ പിറന്നാൾ എന്ന കുറിപ്പിനൊപ്പമാണ് നവ്യ ചിത്രങ്ങൾ പങ്കുവെച്ചത്.

മുൻപും മകന്റെ വിശേഷങ്ങൾ നടി പങ്കുവെച്ചിരുന്നു. ലോക്ക് ഡൗണിന് മുൻപ് വി കെ പ്രകാശ് ഒരുക്കുന്ന ഒരുത്തി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി നാട്ടിലെത്തിയതായിരുന്നു നവ്യയും മകനും. പിന്നീട് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിൽ തന്നെ തുടരുകയായിരുന്നു താരം.

ലോക്ക് ഡൗൺ സമയത്ത് വീട്ടുവളപ്പിൽ വൃത്തിയാക്കലും മറ്റ് ജോലികളുമൊക്കെയായി തിരക്കിലായിരുന്നു മകൻ സായ് കൃഷ്ണ. വീട്ടു ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന മകന്റെ വീഡിയോ നവ്യ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല.

Read More: പ്രണയാർദ്രം ‘മിയാ സുഹാ രംഗേ..’- ശ്രദ്ധനേടി ‘തമി’യിലെ ആദ്യ ഗാനം

6 വർഷത്തെ ഇടവേളയ്‌ക്കൊടുവിലാണ് നടി ഒരുത്തി എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തുന്നത്. ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് വേണമെങ്കിൽ നവ്യ നായരെ വിശേഷിപ്പിക്കാം.

Read More: Navya Nair celebrating son sai krishna’s birthday