‘ജന്മനാട്ടിലേക്ക്’- കോൾഡ് കേസ് ഷൂട്ടിംഗിൽ പങ്കെടുക്കാൻ പൃഥ്വിരാജ് തിരുവനന്തപുരത്ത്

ഡിജോ ജോസ് ആന്റണിയുടെ ‘ജനഗണമന’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം, ലോക്ക് ഡൗണിന് ശേഷമുള്ള രണ്ടാമത്തെ സിനിമയുടെ ഷൂട്ടിംഗിൽ പങ്കെടുക്കാൻ പൃഥ്വിരാജ് തിരുവനന്തപുരത്ത് എത്തി. കോൾഡ് കേസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിൽ പങ്കെടുക്കാനായാണ്

ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിനായി ആലപ്പുഴയിലായിരുന്നു പൃഥ്വിരാജ്. ജന്മനാടായ തിരുവനന്തപുരത്തേക്ക് എത്തിയതായി താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. രണ്ടാഴ്ച മുമ്പാണ് പൃഥ്വിരാജ് കൊവിഡ് നെഗറ്റീവായത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് പൃഥ്വിരാജ് ജനഗണമനയുടെ സെറ്റിലേക്ക് എത്തിയത്.

പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജനഗണമന’. ‘ഡ്രൈവിംഗ് ലൈസൻസി’ന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ക്വീൻ’ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനഗണമന’.

അതേസമയം, തനു ബാലക്കിന്റെ ‘കോൾഡ് കേസി’ന്റെ ഷൂട്ടിംഗ് ഒക്ടോബർ 31 ന് തിരുവനന്തപുരത്ത് പൃഥ്വിരാജില്ലാതെ ആരംഭിച്ചിരുന്നു. ശ്രീനാഥ് വി നാഥ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ അദിതി ബാലനാണ് നായികയായി എത്തുന്നത്. പൃഥ്വിരാജ് ഈ ചിത്രത്തിൽ ഒരു പോലീസുകാരന്റെ വേഷത്തിലാണ് എത്തുന്നത്.

Read More: നാനിയുടെ നായികയായി നസ്രിയ തെലുങ്കിലേക്ക്

അതേസമയം, കടുവക്കുന്നേൽ കുറുവച്ചൻ, എമ്പുരാൻ, ആടുജീവിതം, കാളിയൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജ് നായകനായി ഒരുങ്ങുന്നത്. സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലും പൃഥ്വിരാജാണ് പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്.സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Story highlights- Prithviraj to join Cold Case shoot in Thiruvananthapuram