ഒരിക്കലും പ്രായമാകാത്ത നടനെന്ന് ആരാധകന്റെ കമന്റ്റ്; രസകരമായ മറുപടിയുമായി മാധവൻ

അൻപതാമത്തെ വയസിലും ആരാധകർക്ക് ആവേശമാണ് നടൻ മാധവൻ. അദ്ദേഹത്തിന്റെ സിനിമയ്ക്കും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും അതുകൊണ്ടുതന്നെ വളരെയധികം സ്വീകാര്യത ലഭിക്കാറുണ്ട്. അടുത്തിടെ മാധവൻ പങ്കുവെച്ച ചിത്രത്തിന് ഒരു ആരാധകന്റെ കമന്റ്റ് ഇങ്ങനെയായിരുന്നു;’ ഒരിക്കലും പ്രായമാകാത്ത നടൻ’ എന്നാണ് ആരാധകൻ മാധവനെ വിശേഷിപ്പിച്ചത്. ഇതിന് വളരെ രസകരമായ മറുപടിയാണ് മാധവൻ നൽകിയത്.

‘ഒരു നല്ല ഡൈയുടെ മായാജാലമാണ് എല്ലാം’ എന്നാണ് തമാശയോടെ മാധവൻ കുറിച്ചത്. പിന്നാലെ ഒട്ടേറെ കമന്റുകളുമായി ആരാധകർ എത്തി. അനിൽ കപൂറുമായി മത്സരത്തിലാണോ എന്നും ആന്റി ഏജിങ് ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ അനിൽ കപൂറും മാധവനുമാണ് അഭിനയിക്കേണ്ടതെന്നുമാണ് ആരാധകർ കുറിക്കുന്നത്.

അതേസമയം, നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രമാണ് മാധവൻ നായകനായി റിലീസിന് തയ്യാറെടുക്കുന്നത്. നമ്പി നാരായണനായുള്ള നടന്‍ മാധവിന്റെ മേക്കോവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

Read More: തെലുങ്ക് താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു

അതോടൊപ്പം, ദുൽഖർ സൽമാനും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ചാര്‍ലി’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലും നായകനായി എത്തുന്നത് മാധവനാണ്. പാർവതി അനശ്വരമാക്കിയ ടെസ്സയായി വേഷമിടുന്നത് ശ്രദ്ധ ശ്രീനാഥാണ്. ദിലീപ് കുമാർ ആണ് ചിത്രം തമിഴിൽ സംവിധാനം ചെയ്യുന്നത്.

Story highlights- R Madhavan about his ageless looks