‘ഉറക്ക പിച്ചിൽ എണീപ്പിച്ചു ഫോട്ടോ എടുപ്പിക്കുന്നത് എന്ത് കഷ്ടമാണ്’ -രസകരമായ ചിത്രങ്ങളുമായി ശരണ്യ മോഹൻ

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തി തെന്നിന്ത്യയുടെ പ്രിയനായികയായി മാറിയ ശരണ്യ അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ പ്രഗത്ഭയാണ്. വിവാഹശേഷം അഭിനയ ലോകത്തോട് വിട പറഞ്ഞെങ്കിലും സമൂഹമാധ്യമങ്ങളിലും നൃത്തവേദികളിലുമെല്ലാം ശരണ്യ സജീവമാണ്. സമൂഹമാധ്യമങ്ങളിൽ ശരണ്യ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം വളരെവേഗം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, മോഡേൺ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി.

മനോഹരമായ ചിത്രങ്ങൾക്ക് രസകരമായ ക്യാപ്ഷനും നൽകിയിട്ടുണ്ട്. ‘ഉറക്ക പിച്ചിൽ എണീപ്പിച്ചു ഫോട്ടോ എടുപ്പിക്കുന്നത് എന്ത് കഷ്ടമാണ്’ എന്നാണ് ശരണ്യ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. അലസമെങ്കിലും സുന്ദരമാണ് ശരണ്യയുടെ ചിത്രങ്ങൾ.

ചെറുപ്പം മുതൽ സിനിമാലോകത്തും നൃത്തവേദിയിലും സജീവമാണ് ശരണ്യ മോഹൻ. മലയാള സിനിമയിൽ സഹനടിയായാണ് കൂടുതലും തിളങ്ങിയതെങ്കിലും തമിഴകത്ത് വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങൾ ശരണ്യ അവതരിപ്പിച്ചു.

Read More: സഹോദരന്റെ സിനിമയ്ക്ക് അഭിനന്ദനവുമായി വിജയ് ദേവരകോണ്ട

ണ്ടു മക്കളാണ് ശരണ്യക്ക്. അനന്തപദ്മനാഭനും അന്നപൂർണ്ണയും. ഡോക്ടർ അരവിന്ദാണ് ഭർത്താവ്. നൃത്തത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശരണ്യ ഇപ്പോൾ ആലപ്പുഴയിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. ശരണ്യയുടെ അമ്മയും സഹോദരിയും നർത്തകിമാരാണ്. അടുത്തിടെ നടൻ സിമ്പുവിനെ ശരണ്യ ഭരതനാട്യം പഠിപ്പിക്കുന്ന ഫോട്ടോ വൈറലായിരുന്നു.

Story highlights- saranya mohan latest photos