‘ഒരു ദൈവം തന്ത പൂവേ..’; മക്കൾക്കായി പാട്ടുപാടി ശരണ്യ മോഹൻ- വീഡിയോ

November 18, 2020

ചെറുപ്പം മുതൽ സിനിമാലോകത്തും നൃത്തവേദിയിലും സജീവമാണ് ശരണ്യ മോഹൻ. മലയാള സിനിമയിൽ സഹനടിയായാണ് കൂടുതലും തിളങ്ങിയതെങ്കിലും തമിഴകത്ത് വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങൾ ശരണ്യ അവതരിപ്പിച്ചു. ഇപ്പോൾ വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത് നൃത്തലോകത്ത് സജീവമായിരിക്കുകയാണ് നടി.

ഇപ്പോഴിതാ, ശരണ്യ മോഹന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മണിരത്നത്തിന്റെ ‘കണ്ണത്തിൽ മുത്തമിട്ടാൽ’ എന്ന ചിത്രത്തിലെ ചിൻ‌മയി ആലപിച്ച ‘ ഒരു ദൈവം തന്ത പൂവേ..’ എന്ന ഗാനം ആലപിക്കുകയാണ് ശരണ്യ.

Read More: ഹോട്ടൽ ജീവനക്കാരന്റെ പിറന്നാളിന് ആവേശത്തോടെ പാട്ടുപാടി തൈമൂർ അലി ഖാൻ- രസകരമായ വീഡിയോ

കുട്ടികൾക്കായി പാടുന്ന വീഡിയോ ശരണ്യ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. രണ്ടു മക്കളാണ് ശരണ്യക്ക്. അനന്തപദ്മനാഭനും അന്നപൂർണ്ണയും. ഡോക്ടർ അരവിന്ദാണ് ഭർത്താവ്. നൃത്തത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശരണ്യ ഇപ്പോൾ ആലപ്പുഴയിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. ശരണ്യയുടെ അമ്മയും സഹോദരിയും നർത്തകിമാരാണ്. അടുത്തിടെ നടൻ സിമ്പുവിനെ ശരണ്യ ഭരതനാട്യം പഠിപ്പിക്കുന്ന ഫോട്ടോ വൈറലായിരുന്നു.

Story highlights- Saranya Mohan singing video