ഹോട്ടൽ ജീവനക്കാരന്റെ പിറന്നാളിന് ആവേശത്തോടെ പാട്ടുപാടി തൈമൂർ അലി ഖാൻ- രസകരമായ വീഡിയോ

സമൂഹമാധ്യമങ്ങളുടെ പ്രിയ താരമാണ് സെയ്ഫ് അലി ഖാൻ- കരീന കപൂർ ദമ്പതിമാരുടെ മകൻ തൈമൂർ അലി ഖാൻ. തൈമൂറിന്റെ വിശേഷങ്ങൾക്കെല്ലാം വളരെയധികം സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അടുത്തിടെ പട്ടൗഡി പാലസിൽ കൃഷ് തിരക്കിലേർപ്പെട്ട തൈമൂറിന്റെ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, വളരെ രസകരമായ ഒരു പിറന്നാൾ ആഘോഷമാണ് വൈറലായിരിക്കുന്നത്.

പിറന്നാൾ കേക്ക് മുറിക്കുന്ന ഒരു ഹോട്ടൽ സ്റ്റാഫ് അംഗത്തിന് ഹാപ്പി ബർത്ത്ഡേ ഗാനം ആലപിക്കുകയാണ് തൈമൂർ അലി ഖാൻ. ആവേശഭരിതമായ തൈമൂർ വളരെ ഉയർന്ന ശബ്ദത്തിലാണ് ഗാനം ആലപിക്കുന്നത്. എന്നാൽ പെട്ടെന്ന് തന്നെ സെയ്ഫ് “നന്നായി പാടു” എന്ന് തൈമൂറിനോട് ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. പിന്നാലെ കരീനയും സെയ്ഫും തൈമൂറും ഒരുമിച്ച് മനോഹരമായി പാടുകയാണ്. പാട്ട് അവസാനിക്കുമ്പോൾ തൈമൂറിന്റെ ശബ്ദം വീണ്ടും ഉയരുകയാണ്.

അതേസമയം, കരീന കപൂർ ഖാൻ, സെയ്ഫ് അലി ഖാൻ, തൈമൂർ അലി ഖാൻ എന്നിവർ ധർമ്മശാലയിൽ അവധിക്കാലം ആഘോഷിക്കുകയാണ്. ധർമ്മശാലയിൽ താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാരന്റെ പിറന്നാളാണ് സെയ്ഫ് അലി ഖാനും കുടുംബവും ആഘോഷമാക്കിയത്.

അതേസമയം, സ്പാനിഷ് അധ്യാപികയ്‌ക്കൊപ്പമുള്ള തൈമൂറിന്റെ ചിത്രങ്ങൾ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ തൈമൂറിനെ വീടിനുള്ളിൽ പിടിച്ചിരുത്താൻ പ്രയാസപ്പെടുന്നതായി കരീന കപൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആ സമയത്ത് ഒട്ടേറെ കാര്യങ്ങൾ തൈമൂറിനായി താരദമ്പതികൾ കണ്ടെത്തിയിരുന്നു.

Read More: മനോഹര നൃത്ത ചുവടുകളുമായി നടൻ വിജിലേഷിന്റെ വധു- ശ്രദ്ധനേടി വിവാഹനിശ്ചയ വീഡിയോ

വീടിനുള്ളിൽ ഇരിക്കാൻ തീരെ ഇഷ്ടമില്ലാത്ത കുട്ടിയാണ് തൈമൂർ. അതുകൊണ്ട് തന്നെ തൈമൂറിനെ പിടിച്ചിരുത്താൻ കരീന കണ്ടെത്തിയ വഴികളും രസകരമാണ്. മുഖത്ത് ചായം പൂശി കൊടുത്തും , പുൽത്തകിടിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയുമൊക്കെയാണ് തൈമൂറിന്റെ ക്വാറന്റീൻ ദിനങ്ങൾ കരീനയും സെയ്‌ഫും നിയന്ത്രിച്ചത്. തൈമൂർ പുറത്തിറങ്ങിയാൽ ചെറുപ്പം മുതൽ ക്യാമറക്കണ്ണുകൾ തേടിവരാറുണ്ട്. ക്യാമറയുമായി പിന്നാലെ വരുന്നവർ തന്റെ സുഹൃത്തുക്കളാണെന്നാണ് തൈമൂറിന്റെ ധാരണയും. അതേസമയം, രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കരീനയും സെയ്‌ഫും.

Story highlights- Taimur singing ‘Happy Birthday’ goes viral