മനോഹര നൃത്ത ചുവടുകളുമായി നടൻ വിജിലേഷിന്റെ വധു- ശ്രദ്ധനേടി വിവാഹനിശ്ചയ വീഡിയോ

November 18, 2020

ചെറുതെങ്കിലും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് നടൻ വിജിലേഷിന് മലയാള സിനിമയിൽ ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രേക്ഷക പ്രിയങ്കരനായ നടനാണ് വിജിലേഷ്. മഹേഷിന്റെ പ്രതികാരത്തിലെ എന്താല്ലേ എന്ന ഒറ്റ ഡയലോഗ് മതി വിജിലേഷിനെ ഓർമ്മിക്കാൻ. വരത്തൻ എന്ന ചിത്രത്തിലും വളരെയധികം ശ്രദ്ധ നേടുന്ന പ്രകടനമാണ് വിജിലേഷ് കാഴ്ച്ചവെച്ചത്. അടുത്തിടെയാണ് താരം വിവാഹിതനാകുന്നു എന്ന സന്തോഷം പങ്കുവെച്ചത്. ഇപ്പോഴിതാ, വിജിലേഷിന്റെ വിവാഹ നിശ്ചയ വീഡിയോ ശ്രദ്ധ നേടുകയാണ്.

കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസ് ആണ് വധു. വളരെ രസകരമായാണ് വിജിലേഷ് വധുവിനെ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിൽ വധുവിനെ ആവശ്യമുണ്ട് എന്ന കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു വിജിലേഷ്. ‘ജീവിതത്തിൽ ഒരു കൂട്ട വേണമെന്ന തോന്നൽ പതിവിലും ശക്തമായി തെളിഞ്ഞുനിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ശക്തമാക്കുന്നത്. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ’- വധുവിനെ തേടിയുള്ള വിജിലേഷിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു. ‘കല്ല്യാണം സെറ്റായിട്ടുണ്ടേ… ഡേറ്റ് പിന്നീട് അറിയിക്കാട്ടോ…. കൂടെ ഉണ്ടാവണം’ എന്നാണ് വധുവിനെ കണ്ടെത്തിയപ്പോൾ വിജിലേഷ് പങ്കുവെച്ചത്.

Read More: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

.മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് സിനിമരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.ഈ ചിത്രത്തിനുശേഷം ഗപ്പി,അലമാര,ചിപ്പി,വിമാനം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ എന്ന ചിത്രത്തിലെ ജിതിന്‍ എന്ന കഥാപാത്രം വിജിലേഷിന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. തിയേറ്റർ ആർട്ടിസ്റ്റ് കൂടിയാണ് വിജിലേഷ്.

Story highlights- vijilesh engagement video