‘ഇത് ഞങ്ങളുടെ ഖായൽ വിഴി’- മകളുടെ ചിത്രം പങ്കുവെച്ച് സിദ്ധാർത്ഥ്

സിനിമാതാരങ്ങളുടെ വിശേഷങ്ങൾ ആരാധകർ എപ്പോഴും ഏറ്റെടുക്കാറുണ്ട്. നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ കുഞ്ഞു ജനിച്ച വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, മകളുടെ ചിത്രവും പേരിലെ കൗതുകവും പങ്കുവയ്ക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്തതുകൊണ്ട് സിദ്ധാർത്ഥ് പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധനേടാറുണ്ട്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി താരം പങ്കുവെച്ച ചിത്രവും ആരാധകർ ഏറ്റെടുത്തു.

കുഞ്ഞിന് സിദ്ധാർത്ഥ് നൽകിയ പേര് ഖായൽ വിഴി എന്നാണ്. ‘മീനിന്റെ കണ്ണുള്ളവൾ അവൾ മീനാക്ഷി’ എന്നും പേരിനൊപ്പം കുറിക്കുന്നു. ഭാര്യ സുജിനയ്‌ക്കൊപ്പമുള്ള മകളുടെ ചിത്രമാണ് സിദ്ധാർത്ഥ് പങ്കുവെച്ചത്. 2019ലായിരുന്നു സിദ്ധാർത്ഥ് സുജിനയെ വിവാഹം ചെയ്തത്. ജൂലൈയിലാണ് ഖായൽ വിഴി പിറന്നത്.

പ്രസിദ്ധ സംവിധായകൻ ഭരതന്റെയും അഭിനേത്രി കെപിഎസി ലളിതയുടെ മകനാണ് സിദ്ധാർത്ഥ് ഭരതൻ. 2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിൽ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു സിദ്ധാർഥ് ഭരതൻ വെള്ളിത്തിരയിലേക്ക് എത്തിയത്. തുടർന്ന് പതിനഞ്ചോളം സിനിമകളിൽ നായകനായും സ്വഭാവ നടനായും അഭിനയിച്ചു.

Read More: ‘മൂത്തോന്’ ഒരു വയസ്സ്; സന്തോഷം പങ്കുവെച്ച് നിവിനും ഗീതു മോഹന്‍ദാസും

2012 ലാണ് സംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്. അച്ഛൻ ഭരതൻ സംവിധാനം ചെയ്ത് 1981 ൽ റിലീസായ നിദ്ര എന്ന സിനിമ 2012 ൽ സിദ്ധാർത്ഥ് റീമേയ്ക്ക് ചെയ്തു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം. അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിലെ നായകനും. തുടർന്ന് മൂന്ന് സിനിമകൾ കൂടി സംവിധാനം ചെയ്തു.

Story highlights- sidharth bharathan about daughter