“എന്റെ പരിമിതികളെ മറികടക്കാൻ അദ്ദേഹം സഹായിച്ചു, ശരിക്കും ഇതിഹാസം”; മമ്മുട്ടിയെ കുറിച്ച് സിദ്ധാർത്ഥ് ഭരതൻ

September 18, 2023

നടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് സംവിധായകന്റെ കുപ്പായം അണിഞ്ഞ് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയതാണ് സിദ്ധാർഥ് ഭരതൻ. ഇന്ത്യൻ സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന കെപിഎസി ലളിതയുടെയും പ്രശസ്‌ത സംവിധായകൻ ഭരതന്റെയും മകനായ സിദ്ധാർഥ് വ്യത്യസ്‌തമായ ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ തന്റേതായ ശൈലി കണ്ടെത്തിയതാണ്. ഇപ്പോഴിതാ മമ്മുട്ടിയെ കുറിച്ചുള്ള സിദ്ധാർത്ഥ് ഭരതന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നത് വെല്ലുവിളി ആയിരുന്നുവെന്ന് നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു. മമ്മൂട്ടിയുടെ മാര്‍ഗനിര്‍ദേശവും പിന്തുണയും പരിമിതികളെ മറികടക്കാൻ സഹായിച്ചു. അദ്ദേഹത്തിന്റെ നിലവാരമുള്ള ഒരാളുടെ കൂടെ അഭിനയിക്കുന്നത് ഭയങ്കരമായിരുന്നു, പക്ഷേ അദ്ദേഹമത് അനായാസമാക്കി തന്നുവെന്നും സിദ്ധാർഥ് ഫേസ്ബുക്കിൽ കുറിച്ചു.

അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും അര്‍പ്പണബോധവും കണ്ട് ഒത്തിരി കാര്യങ്ങൾ പഠിക്കാനായി. നിങ്ങൾ ശരിക്കും ഇതിഹാസമാണ് മമ്മൂക്ക.. ഈ സിനിമയുടെ അവിശ്വസനീയമായ യാത്രയില്‍ നിങ്ങളോടൊപ്പം ചേരാനായതിൽ ഞാൻ കൃതാർത്ഥനാണെന്നും സിദ്ധാർഥ് ഫേസ്ബുക്കിൽ കുറിച്ചു.

‘ഭ്രമയുഗത്തിൽ മമ്മൂക്കയ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുക എന്നത് ബഹുമതിയും അതോടൊപ്പം വെല്ലുവിളിയും ആയിരുന്നു. അദ്ദേഹത്തിന്റെ നിലവാരമുള്ള ഒരാളുടെ കൂടെ അഭിനയിക്കുന്നത് ഭയങ്കരമായിരുന്നു, പക്ഷേ അദ്ദേഹമത് അനായാസമാക്കി തന്നു.മമ്മൂക്കയുടെ മാർ​ഗനിർദേശങ്ങളും പിന്തുണയും എന്റെ പരിമിതികളെ മറികടക്കാൻ സഹായിച്ചു. അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും അര്‍പ്പണബോധവും കണ്ട് ഒത്തിരി കാര്യങ്ങൾ പഠിക്കാനായി. നിങ്ങൾ ശരിക്കും ഇതിഹാസമാണ് മമ്മൂക്ക.. ഈ സിനിമയുടെ അവിശ്വസനീയമായ യാത്രയില്‍ നിങ്ങളോടൊപ്പം ചേരാനായതിൽ ഞാൻ കൃതാർത്ഥനാണ്. നിങ്ങളുടെ സ്നേഹം ഞാൻ എപ്പോഴും വിലമതിക്കപ്പെടും. സ്വന്തം കരവിരുതില്‍ മഹത്വത്തിനായി പരിശ്രമിക്കാന്‍ എന്നെ പ്രചോദിപ്പിക്കുന്ന ഒരു നിമിഷം’, എന്നാണ് സിദ്ധാർത്ഥ് ഭരതൻ കുറിച്ചത്.

മലയാളത്തിന്റെ ഇതിഹാസങ്ങളായിരുന്നു ഭരതന്റെയും കെപിഎസി ലളിതയുടെയും മകനാണ് സിദ്ധാർഥ്. നമ്മൾ എന്ന ചിത്രത്തിലൂടെ ആണ് സിദ്ധാർത്ഥ് ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഭാ​ഗമായ സിദ്ധാർത്ഥ്, നിദ്ര എന്ന സിനിമയിലൂടെ സംവിധായകനായി. നിലവിൽ മമ്മൂട്ടി നായകനായി എത്തുന്ന ഭ്രമയു​ഗം എന്ന ചിത്രത്തിലാണ് സിദ്ധാർത്ഥ് അഭിനയിച്ചത്.

Story Highlights: Sidharth bharathan about Mammootty