സഹോദരന്റെ സിനിമയ്ക്ക് അഭിനന്ദനവുമായി വിജയ് ദേവരകോണ്ട

വിജയ് ദേവരകോണ്ടയ്ക്ക് പിന്നാലെ സഹോദരൻ ആനന്ദ് ദേവരകോണ്ടയും അഭിനയ ലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്. മിഡിൽ ക്ലാസ് മെലഡീസ് എന്ന ചിത്രത്തിലൂടെയാണ് ആനന്ദ് അഭിനയ രംഗത്തേക്ക് എത്തിയത്. വർഷ ബൊല്ലാമ നായികയായ ചിത്രം മികച്ച പ്രതികരണം നേടുകയാണ്. സഹോദരന്റെ ചിത്രത്തിനെ കുറിച്ച് വിശദമായ കുറിപ്പാണ് വിജയ് ദേവരകോണ്ട പങ്കുവെച്ചത്.

‘യുവ സംവിധായകൻ വിനോദ് മനോഹരമായി എഴുതി സംവിധാനം ചെയ്‍ത ചിത്രം. നിന്നോട് സ്‍നേഹം. സിനിമ വ്യവസായത്തില്‍ നിന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു.എപ്പോഴും നിനക്ക് എന്റെ പിന്തുണയുണ്ടാകും. സംഭാഷണം എഴുതിയ ജനാര്‍ദനും ഛായാഗ്രാഹണം നിര്‍വഹിച്ച സണ്ണിക്കും സംഗീത സംവിധാനം നിര്‍വഹിച്ച സ്വീകറിനും വിക്രമിനും എല്ലാവിധ അഭിനന്ദനങ്ങളും. സിനിമയിലെ സഹ നടീനടൻമാര്‍ ഞാൻ ഇതുവരെ കണ്ടതില്‍ നിന്ന് മികച്ചതാണ്. കൊണ്ടല്‍ റാവുവിന് അവാര്‍ഡ് നല്‍കുന്നു’- വിജയ് കുറിക്കുന്നു.

Read More: തെരുവുകള്‍ നീ, ഞാന്‍ വേഗമായ്; ആദ്യ ചിത്രത്തിലെ പാട്ട് മനോഹരമായി ആലപിച്ച് അഹാന

സന്ധ്യ എന്ന നായികയായി എത്തിയ വര്‍ഷ സിനിമയില്‍ സുന്ദരിയായിരിക്കുന്നുവെന്നും മികച്ച പ്രകടനമാണ് നടത്തിയതെന്നും വിജയ് ദേവരകോണ്ട പറയുന്നു. ഏറ്റവും ഒടുവിലാണ് സഹോദരനെക്കുറിച്ച് പങ്കുവയ്ക്കുന്നത്. സഹോദരൻ എന്ന നിലയില്‍ അഭിമാനമാണ്. ‘നീ തെരഞ്ഞെടുക്കുന്ന കഥകളും സ്വന്തം വഴികള്‍ കണ്ടെത്തുന്നതിലും ഒരുപാട് അഭിമാനിക്കുന്നു’. മികച്ച സിനിമകളുമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും വിജയ് കുറിക്കുന്നു.

Story highlights- vijay devarakonda about anand devarakonda’s movie