കൈകളില്ലാത്ത ആരാധിക വരച്ച ചിത്രത്തിന് സ്നേഹവും നന്ദിയുമറിയിച്ച് വിജയ് ദേവരകോണ്ട- വീഡിയോ

December 11, 2020

തെലുങ്ക് താരം വിജയ് ദേവരകോണ്ട ആരാധാകരോടുള്ള സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതിൽ മുൻപന്തിയിലാണ്. പെല്ലി ചൂപ്പുലു, അർജുൻ റെഡ്ഡി, ഗീത ഗോവിന്ദം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വിജയ് ജനപ്രിയനായ മാറിയത്. മലയാളത്തിലും വിജയ് ദേവരകോണ്ടയ്ക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ, കൈകളില്ലാത്ത ഒരു ആരാധിക വരച്ച ചിത്രത്തിന് നന്ദി അറിയിക്കുകയാണ് നടൻ.

കൈപ്പത്തിയില്ലെങ്കിലും പെൻസിൽ കടിച്ചുപിടിച്ച് മനോഹരമായി വിജയ് ദേവരകോണ്ടയുടെ ചിത്രം വരയ്ക്കുന്ന സ്വപ്നിക എന്ന പെൺകുട്ടിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. അതോടൊപ്പം സ്നേഹം നിറഞ്ഞ വാക്കുകളുമുണ്ട്. നിങ്ങളോട് ധാരാളം സ്നേഹം സ്വാപ്നിക. നന്ദി’ എന്നാണ് താരം കുറിക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് വിജയ് ദേവരകോണ്ടയുടെ മിഡിൽ ക്ലാസ് ഫണ്ടിൽ നിന്നും ധാരാളം സഹായം കിട്ടിയതായി സ്വപ്നിക വീഡിയോയിൽ പറയുന്നു.

Read More: അമിതാഭ് ബച്ചനെ നായകനാക്കി അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന ‘മെയ്ഡേ’- ചിത്രീകരണം ആരംഭിച്ചു

അതേസമയം, ഫൈറ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് വിജയ് ദേവരകോണ്ട. ബോളിവുഡ് നടി അനന്യ പാണ്ഡെയാണ് നായിക. അതോടൊപ്പം, വിജയ് ദേവരകോണ്ടയ്ക്ക് പിന്നാലെ സഹോദരൻ ആനന്ദ് ദേവരകോണ്ടയും അഭിനയ ലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്. മിഡിൽ ക്ലാസ് മെലഡീസ് എന്ന ചിത്രത്തിലൂടെയാണ് ആനന്ദ് അഭിനയ രംഗത്തേക്ക് എത്തിയത്. 

Story highlights- Vijay Deverakonda sends lots of love to a disabled fan