16 മണിക്കൂറിനുള്ളിൽ 1.6 മില്യൺ ലൈക്കുകൾ- ഇന്ത്യയിൽ ഏറ്റവുമധികംപേർ ലൈക്ക് ചെയ്ത ടീസർ ‘മാസ്റ്ററി’ന്റേത്

ദീപാവലി ദിനത്തിൽ പുറത്തിറങ്ങിയ മാസ്റ്ററിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ റെക്കോർഡ് നേട്ടത്തിലാണ്. വിജയ് ചിത്രങ്ങളുമായി ബന്ധപ്പെട്ടവയെല്ലാം എപ്പോഴും റെക്കോർഡുകൾ തകർക്കാറുണ്ട്. ഇപ്പോഴിതാ, ഇന്ത്യയിൽ ഏറ്റവുമധികം ലൈക്ക് ചെയ്യപ്പെട്ട ടീസറെന്ന നേട്ടമാണ് മാസ്റ്റർ നേടിയിരിക്കുന്നത്.

ചിത്രത്തിന്റെ ടീസർ ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ ലൈക്ക് ചെയ്ത സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് മാസ്റ്ററിന്റെ പ്രൊഡക്ഷൻ ഹൗസാണ്. 16 മണിക്കൂറിനുള്ളിൽ 16 മില്യൺ കാഴ്ചക്കാരും 1.6 മില്യൺ ലൈക്കുകളുമാണ് ടീസറിന് ലഭിച്ചത്.

ദീപവലി ദിനത്തിലാണ് ചിത്രത്തിന്റെ ടീസർ ആരാധകരിലേക്ക് എത്തിയത്. വിജയ്ക്ക് പുറമെ മാളവിക മോഹനൻ, വിജയ് സേതുപതി, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്,ശന്തനു എന്നിവരും വേഷമിടുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Read More: ചർമ്മത്തിന് തിളക്കമേകാൻ നെയ്യ്

‘മാസ്റ്റർ’ ഒരു ഗ്യാങ്‌സ്റ്റർ ചിത്രമായാണ് എത്തുന്നത്. ചിത്രം മുൻപ് നേരിട്ട് ഓടിടിയിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും നിർമാതാക്കൾ ചിത്രം ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം, കമൽ ഹാസനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.

Story highlights- Vijay’s Master teaser becomes the most liked teaser in India