ഓൺലൈൻ പഠനത്തിൽ ആശങ്ക വേണ്ട, പരിഹാരമാർഗം ഇവിടെയുണ്ട്

August 7, 2021

കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ മുൻവർഷത്തെ പോലെ ഇത്തവണയും ഡിജിറ്റലായാണ് വിദ്യാഭ്യസം. പഠനം ഓൺലൈനിൽ മാത്രമായതിനാൽ പാഠഭാഗങ്ങളിലെ ആശയക്കുഴപ്പം അധ്യാപകരോട് നേരിട്ട് ചോദിച്ച് മനസിലാക്കാൻ വിദ്യാർത്ഥികൾക്ക് ഇപ്പോൾ കഴിയുന്നില്ല. എന്നാൽ കുട്ടികൾക്ക് വായനയിലൂടെ മാത്രമല്ല ദൃശ്യങ്ങളിലൂടെയും പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാണെങ്കിലും ഏറ്റവും കൃത്യതയുള്ള വിവരങ്ങൾ എവിടെ നിന്ന് കിട്ടുമെന്നതിൽ കുട്ടികളിലും മാതാപിതാക്കളിലും ആശങ്കയുണ്ട്. ഇവിടെയാണ് E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ് വ്യത്യസ്തമാകുന്നത്.

കേരള സിലബസിലെ മലയാളം മീഡിയത്തിലെയും ഇംഗ്ലീഷ് മീഡിയത്തിലെയും എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം ഓണ്‍ലൈനായി സാധ്യമാക്കുകയാണ് ഡിജിറ്റൽ എഡ്യുക്കേഷൻ ആപ്പായ E Master. പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ വിവരങ്ങൾ E Master – ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ലൈവ് റെക്കോർഡഡ് ക്ലാസുകളും മുൻ വർഷങ്ങളിലെ പരീക്ഷയുടെ ചോദ്യങ്ങൾ അടിസ്ഥാനപ്പെടുത്തി കൃത്യമായ ഉത്തരങ്ങൾ നൽകാൻ കഴിയുന്ന രീതിയിൽ E Master കുട്ടികളെ പരിശീലിപ്പിക്കുന്നു.

കുട്ടികളുടെ ദൈനംദിന പഠന രീതി മെച്ചപ്പെടുത്തുവാൻ വിദഗ്‍ധരും, പ്രഗത്ഭരുമായ അധ്യാപകരിൽ നിന്നും, ലോകോത്തര നിലവാരമുള്ള പഠന ക്ലാസുകളിലൂടെ സുതാര്യമായ രീതിയിൽ അറിവ് വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നു. കൂടാതെ പഠന നിലവാരം മെച്ചപ്പെടുത്തി ഉയർന്ന മാർക്ക് നേടുവാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ള പ്രത്യേക പഠന രീതിയും E Master പ്രദാനം ചെയ്യുന്നു.

കൂടാതെ സിവിൽ സർവീസ് ലക്ഷ്യം വെക്കുന്ന എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അതിന് പ്രാപ്തരാക്കുന്ന തരത്തിലുള്ള പഠന രീതിയും പ്രോത്സാഹന ക്ലാസ്സുകളും E Master തയ്യാറാക്കിയിരിക്കുന്നു.
ഒപ്പം ശാസ്ത്രീയ വിഷയത്തിൽ ആഭിമുഖ്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ലോകത്തിലെ ഏറ്റവും മികച്ച ഇടങ്ങളിൽ പരിശീലനം നേടുന്നതിനും അവസരം ഒരുക്കുന്നു.

കുട്ടികളുടെ പഠനത്തിൽ ആശങ്ക പുലർത്തുന്ന മാതാപിതാക്കൾക്ക് ആശ്വാസകരമായിരിക്കും E Master ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്. കുട്ടികളുടെ പഠന നിലവാരം മനസിലാക്കി അവരുടെ പഠന രീതിയെ ക്രമപ്പെടുത്താനും മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും E Master ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിലൂടെ സാധിക്കുന്നു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പാഠഭാഗങ്ങൾ കൃത്യമായി എത്തിക്കുന്ന E Master ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ് ഉള്ളപ്പോൾ സംശയ നിവാരണത്തിന് ആശങ്ക വേണ്ട.

E Master ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ് ഡൗൺ ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Story highlights: digital education app e master