മാസ്റ്ററിലെ കുട്ടി സ്റ്റോറിയുടെ മനോഹരമായ ‘അഹാന വേര്‍ഷന്‍’: വീഡിയോ

February 22, 2021
Kutty Song by Ahaana Krishna

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന. സൈബര്‍ ഇടങ്ങളിലും സജീവമാണ് താരം. പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ശ്രദ്ധ നേടുന്നതും അഹാന പങ്കുവെച്ച ഒരു പാട്ടു വീഡിയോയാണ്.

Read more: സ്വന്തം കുടുംബത്തെ രക്ഷിക്കുമെന്ന് ശപഥമെടുത്തിറങ്ങിയ ജോര്‍ജ്ജുകുട്ടി മിടുക്കനാണ്; മലയാള സിനിമയിലെ ക്ലാസിക് കഥാപാത്രവും- ദൃശ്യം 2 റിവ്യൂ….

വിജയ് കേന്ദ്ര കഥാപാത്രമായെത്തിയ മാസ്റ്റര്‍ എന്ന ചിത്രത്തിലെ ലെറ്റ് മി ടെല്‍ യൂ ഓള്‍ എ കുട്ടി സ്റ്റാറി എന്ന ഹിറ്റ് ഗാനമാണ് അഹാന ആലപിച്ചിരിയ്ക്കുന്നത്. യുകുലെലെ എന്ന സംഗീതോപകരണം വായിച്ചുകൊണ്ടാണ് താരത്തിന്റെ പാട്ട്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടി. അതേസമയം അഹാന കൃഷ്ണ കഥാപാത്രമായെത്തുന്ന നിരവധി ചലച്ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Story highlights: Kutty Song by Ahaana Krishna