കൂൾ ലുക്കിൽ മനംകവർന്ന് നയൻ‌താര- മനോഹര ചിത്രങ്ങൾ

തെന്നിന്ത്യൻ താരറാണിയായ നയൻ‌താര അഭിനയത്തിന്റെ കാര്യത്തിലും സ്റ്റൈലിന്റെ കാര്യത്തിലും നയൻ‌താര വിട്ടുവീഴ്ച ചെയ്യാറില്ല. തമിഴകത്ത് തിരക്കിലാണെങ്കിലും മലയാളത്തിലും ഇടവേളകളിൽ വേഷമിടാറുണ്ട് താരം. ഇപ്പോഴിതാ, കുഞ്ചാക്കോ ബോബനൊപ്പം നിഴൽ എന്ന ചിത്രത്തിൽ വേഷമിട്ടിരിക്കുകയാണ് നയൻ‌താര. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള നയൻതാരയുടെ നിരവധി ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ നയൻ‌താര തന്നെ മനോഹരമായ ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്.

കൂൾ ലുക്കിലുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.  ടോപ്പും സ്കേർട്ടുമണിഞ്ഞ് കിടിലൻ ലുക്കിലുള്ള താരത്തിൻ്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. അതേസമയം, നിഴൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കേരളത്തിലെത്തിയിരുന്നു നയൻ‌താര. സംസ്ഥാന അവാർഡ് നേടിയ എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ത്രില്ലർ ചിത്രമാണ് നിഴൽ.

Read More: വിക്രമും മകൻ ധ്രുവും ആദ്യമായി ഒന്നിക്കുന്ന സിനിമ ചിത്രീകരണം ആരംഭിക്കുന്നു

നിരവധി ചിത്രങ്ങളിലാണ് നയൻ‌താര നായികയായി എത്തുന്നത്. ദർബാർ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം ലില്ലി എന്ന കഥാപാത്രമായാണ് ഏറ്റവുമൊടുവിൽ നയൻ‌താര അഭിനയിച്ചത്. ‘നെട്രിക്കൺ’, മൂക്കുത്തി അമ്മൻ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളാണ് നയൻ‌താര നായികയായി വരാനിരിക്കുന്ന ചിത്രങ്ങൾ.

Story highlights- nayanthara new look