വിക്രമും മകൻ ധ്രുവും ആദ്യമായി ഒന്നിക്കുന്ന സിനിമ ചിത്രീകരണം ആരംഭിക്കുന്നു

December 5, 2020

വിക്രവും മകൻ ധ്രുവും ഒന്നിച്ചെത്തുന്ന ചിത്രം ഫെബ്രുവരിയിൽ ചിത്രീകരണത്തിന് ഒരുങ്ങുന്നു. അജയ് ജ്ഞാനമുതുവിനൊപ്പം ‘കോബ്ര’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയാലുടൻ മകനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാർത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിക്രം ആദ്യമായി മകൻ ധ്രുവുമായി സ്‌ക്രീൻ പങ്കിടുന്ന ചിത്രമായതുകൊണ്ട് ആരാധകർ ആവേശത്തിലാണ്. ചിത്രത്തിന്റെ പ്രത്യേക പോസ്റ്റർ ‘ചിയാൻ 60’ എന്ന പേരിൽ പങ്കുവെച്ചിരുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതം നൽകും.

മണിരത്നമൊരുക്കുന്ന ചരിത്ര സിനിമയായ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലും വിക്രം വേഷമിടുന്നുണ്ട്. അതേസമയം, ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിൽ താരമെത്തുന്ന കോബ്ര എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ചിത്രീകരണം നിർത്തിവെച്ചിരുന്ന സിനിമയുടെ ഷൂട്ടിങ് പുനഃരാരംഭിച്ചിരിക്കുകയാണ്.

Read More: സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവിഡ്; 5820 പേർക്ക് രോഗമുക്തി

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നുണ്ട്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ‘കോബ്ര’. സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കോബ്ര’.

Story highlights- Vikram and Dhruv starrer will go on floors in February 2021