അല്ലു അർജുന് വിജയ് ദേവരകൊണ്ടയുടെ സ്നേഹ സമ്മാനം- സഹോദരന് നന്ദിയെന്ന് പ്രിയതാരം

അല്ലു അർജുനും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള സൗഹൃദം സിനിമാലോകത്ത് പ്രസിദ്ധമാണ്. പലപ്പോഴും അല്ലുവിനോടുള്ള ആരാധന വിജയ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, അല്ലു അർജുന് ഒരു സ്നേഹ സമ്മാനം നൽകിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. തന്റെ ക്ലോത്തിങ്ങ് ബ്രാൻഡിലെ കസ്റ്റമൈസ്ഡ് വസ്ത്രമാണ് വിജയ് അല്ലുവിനായി സമ്മാനിച്ചത്.

വിജയ് സമ്മാനിച്ച കറുത്ത ജോഗർ സെറ്റ് അണിഞ്ഞു കൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അല്ലു അർജുൻ നന്ദിയും അറിയിച്ചു. ഈ വസ്ത്രത്തിന് വിജയ്ക്കും ഫാഷൻ ലേബലിനും നന്ദി പറഞ്ഞുകൊണ്ട് അല്ലു അർജുൻ കുറിച്ചു; ‘ ഈ രസകരമായ വേഷം എനിക്ക് അയച്ചതിന് എന്റെ സഹോദരൻ വിജയ് ദേവരകൊണ്ടയ്ക്കും സംഘത്തിനും നന്ദി. ഇത് വളരെ സുഖകരമാണ്. എന്റെ സഹോദരന്റെ മനോഹരമായ സ്നേഹത്തിന് നന്ദി’.

Read More: ദിവസവും ഓരോ ഗ്ലാസ് ലെമൺ ടീ കുടിച്ചാൽ നിരവധിയുണ്ട് ഗുണങ്ങൾ

വിജയ് സമ്മാനിച്ച ട്രെൻഡി വസ്ത്രങ്ങൾക്ക് പുറമെ വളരെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രമാണ് അല്ലു പങ്കുവെച്ചത്. അതേസമയം, ഇപ്പോൾ പുഷ്പ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് അല്ലു അർജുൻ. രക്തചന്ദനം കടത്തുന്നതിനെ കുറിച്ചും അനധികൃത കച്ചവടവുമായി ബന്ധപ്പെട്ടിരിക്കുന്നവരുടെ ജീവിതത്തെക്കുറിച്ചുമാണ് പുഷ്പ എന്ന ചിത്രത്തിൽ പങ്കുവയ്ക്കുന്നത്. അതേസമയം, അനന്യ പാണ്ഡെ നായികയായി അഭിനയിക്കുന്ന പാൻ-ഇന്ത്യൻ ചിത്രമായ ‘ഫൈറ്ററി’ന്റെ ഷൂട്ടിംഗിലാണ് വിജയ് ദേവരകൊണ്ട.

Story highlights- vijay devarakonda gifting ustomised outfits for allu arjun