മധുരമുള്ളൊരു കൂടിച്ചേരലൊരുക്കി അല്ലു അർജുൻ- ‘അല വൈകുണ്ഠപുരമുലു’വിന്റെ ഒന്നാം വാർഷികത്തിന് ഒത്തുചേർന്ന് താരങ്ങൾ

അല്ലു അർജുന്റെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക് വളരെവേഗം ചേക്കേറിയ സിനിമയായിരുന്നു ‘അല വൈകുണ്ഠപുരമുലു’. പാട്ടുകളും, ഡയലോഗുകളുമെല്ലാം വളരെയധികം ഹിറ്റായി മാറിയിരുന്നു. കേരളത്തിലും സിനിമ വൻ വിജയം കൊയ്തിരുന്നു. ഇപ്പോഴിതാ, ‘അല വൈകുണ്ഠപുരമുലു’വിന്റെ ഒന്നാം വാർഷികത്തിൽ അല്ലു അർജുൻ സിനിമയിലെ എല്ലാ പ്രവർത്തകരുമായും മനോഹരമായൊരു കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്.

സഹതാരങ്ങളായ പൂജ ഹെഗ്‌ഡെ, സുശാന്ത്, സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് എന്നിവർക്കൊപ്പമുള്ള ചിത്രവും അല്ലു അർജുൻ പങ്കുവെച്ചു. ‘ഒരു വർഷത്തിന് ശേഷം എത്ര മനോഹരവും അതിശയകരവുമായ പുനഃസമാഗമം. സ്നേഹത്തിന് എല്ലാവർക്കും നന്ദി. എന്നന്നേക്കും നന്ദി.’ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത അല വൈകുണ്ഠപുരമുലു, 2020 ൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നാണ്. 200 കോടിയിലധികം കളക്ഷൻ നേടിയ തെലുങ്ക് ചിത്രങ്ങളിലൊന്നാണ് അല വൈകുണ്ഠപുരമുലു.

Read More: തിയേറ്റർ സജീവമാകുമ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്ന 7 ചിത്രങ്ങൾ

അല്ലു അർജുനും വ്യക്തിപരമായി ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ‘അല വൈകുണ്ഠപുരമുലു’.  2020ൽ റിലീസ് ചെയ്ത ചിത്രത്തിന് ബോക്‌സോഫീസ് റെക്കോർഡുകൾ തകർക്കാൻ കഴിഞ്ഞിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ തരംഗമായി മാറിയിരുന്നു. ഹിറ്റ് ഗാനങ്ങളായ രാമുലു രാമുലാ, സമാജവരഗാമന, ബുട്ട വി ബൊമ്മ എന്നിവ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട ഗാനങ്ങളാണ്.

Story highlights- ala vaikundapuramuloo anniversary