മലയാളത്തിന്റെ പ്രിയപ്പെട്ട സൂഫി നായകനാകുന്ന ‘പുള്ളി’ ഒരുങ്ങുന്നു

dev mohan movie pulli title poster

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ദേവ് മോഹൻ. താരം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ‘പുള്ളി’ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് ജിജു അശോകനാണ്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം ദേവ് മോഹൻ ഒരുക്കുന്ന ചിത്രമാണ് ‘പുള്ളി’. കമലം ഫിലിംസിന്റെ ബാനറിൽ ടിബി രഘുനാഥനാണ് ചിത്രം നിർമിക്കുന്നത്.ഫെബ്രുവരി പതിനഞ്ചിന് സിനിമ ചിത്രീകരണം ആരംഭിക്കും.

തൃശ്ശൂര്‍ സ്വദേശിയായ ദേവ്, ജയസൂര്യയെ നായകനാക്കി നരണിപ്പുഴ ശ്രീനിവാസ് സംവിധാനം നിര്‍വഹിച്ച ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ സൂഫിയായി വേഷമിട്ടാണ് ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കഥാപാത്രമായിരുന്നു സൂഫി. അദിതി റാവുവാണ് ചിത്രത്തില്‍ നായികയായെത്തിയത്. 

Read also:കുറ്റിക്കാട്ടിലൂടെ ഭക്ഷണമില്ലാതെ അലഞ്ഞുനടന്നത് 18 ദിവസം; അതിജീവനത്തിന്റെ അമ്പരപ്പിക്കുന്ന കഥ

അതേസമയം സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ശാകുന്തളം എന്ന ചിത്രത്തിലും ദേവ് മോഹന്‍ നായകനായി വേഷമിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുരാണ കഥയെ അസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ശാകുന്തളം. സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖരനാണ് ചിത്രമൊരുക്കുന്നത്.

Thank you so much Jayettaa..❤️ Jayasurya

Posted by Dev Mohan on Tuesday, January 26, 2021

Story Highlights: dev mohan movie pulli title poster