അജിത്തിന്റെ ‘വലിമയ്’ എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് ചുവടുവെച്ച് ജോൺ എബ്രഹാം

അജിത് നായകനായി അണിയറയിൽ പുരോഗമിക്കുന്ന ചിത്രമാണ് വലിമയ്. ചിത്രത്തിൽ ഐശ്വരമൂർത്തി എന്ന ഐപിഎസ് ഓഫീസറായാണ് അജിത് എത്തുന്നത്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ, വലിമയിലൂടെ ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്. ജോൺ എബ്രഹാം അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റേസിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് വലിമയ്. നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ എച്ച് വിനോദാണ് ചിത്രമൊരുക്കുന്നത്. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ അണിയറയിൽ സംഗീതസംവിധായകൻ യുവൻ ശങ്കർ രാജയും ഛായാഗ്രാഹകൻ നീരവ് ഷായും ഉണ്ട്.

Read More: കഴുത്തിന് ചുറ്റുമുള്ള കറുപ്പുനിറം മാറാൻ പ്രകൃതിദത്ത മാർഗങ്ങൾ

ഹൈദരബാദിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. ഇതിനിടയിൽ അജിത്തിന് പരുക്ക് പറ്റിയിരുന്നു. സിനിമയിൽ ഒരു പോലീസുദ്യോഗസ്ഥാനായി അഭിനയിക്കുന്ന അജിത്തിന് ബൈക്ക് റൈഡിനിടെ ബാലൻസ് നഷ്ടപ്പെടുകയും ബൈക്കിൽ നിന്ന് വീഴുകയും ചെറിയ പരിക്കുകൾ സംഭവിക്കുയും ചെയ്തിരുന്നു. തന്റെ സിനിമകളിൽ ബോഡി ഡബിൾസ് ഉപയോഗിക്കാത്തതും അപകടസാധ്യതയുള്ള രംഗങ്ങൾ സ്വയം ചെയ്യുന്നയാളുമാണ് അജിത്.

Story highlights- John Abraham to make his Tamil debut with Ajith’s ‘Valimai’