ചിരിച്ച് രസിച്ച് ഫഹദ് ഫാസിലും കൂട്ടരും; ഇനി ജോജിയുടെ വരവ്

Joji pack-up video

ഒരു നോട്ടം കൊണ്ടുപോലും അഭിനയ വിസ്മയമൊരുക്കുന്ന ചലച്ചിത്ര താരമാണ് ഫഹദ് ഫാസില്‍. ഓരോ കഥാപാത്രങ്ങളെയും പരിപൂര്‍ണതയിലെത്തിച്ച് താരം ചലച്ചിത്രലോകത്ത് കൈയടി നേടുന്നു. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ജോജി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ പാക്കപ്പ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.

ദിലീഷ് പോത്തനാണ് ജോജിയുടെ സംവിധായകന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജോജിക്കുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്. കോട്ടയം ജില്ലയിലെ എരുമേലിയില്‍ വെച്ചായിരുന്നു ജോജിയുടെ കൂടുതല്‍ ഭാഗങ്ങളുടേയും ചിത്രീകരണം.

Read more: ‘സൗഹൃ‘സൗഹൃദം’ പങ്കുവെച്ച് അമിതും കൂട്ടരും; ശ്രദ്ധേയമായി ‘യുവം’ ചിത്രത്തിലെ ഗാനംദം’ പങ്കുവെച്ച് അമിതും കൂട്ടരും; ശ്രദ്ധേയമായി ‘യുവം’ ചിത്രത്തിലെ ഗാനം

ശ്യാം പുഷ്‌കരണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. വില്യം ഷേക്‌സ്പിയറുടെ വിഖ്യാതമായ മാക്ബതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നതും. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിങ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലായി ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഷൈജു ഖാലിദ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Joji pack-up video