ഖാലിദ് റഹ്‌മാന്റെ ‘ലവ്’ തിയേറ്ററിലേക്ക്

അനുരാഗകരിക്കിൻ വെള്ളം, ഉണ്ട തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്‌മാൻ ചെയ്ത ലവ് തിയേറ്റർ റിലീസിന് ഒരുങ്ങുന്നു. ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ജനുവരി 29നാണ് തിയേറ്ററുകളിൽ എത്തുന്നത്. ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പൂർണമായും ലോക്ക് ഡൗണിൽ ചിത്രീകരിച്ച സിനിമയാണ് ലവ്.

ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിംഷി ഖാലിദും എഡിറ്റിംഗ് നൗഫൽ അബ്ദുല്ലയും കലാ സംവിധാനം ഗോകുൽ ദാസും ആണ്. ഖാലിദ് റഹ്‌മാൻ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആന്റണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം കൂടിയാണ് ലവ്. 

Read More: ചുണ്ട് വരള്‍ച്ച പരിഹരിക്കാം ഈ മാര്‍ഗങ്ങളിലൂടെ

ചിത്രം ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കാൻ തെരഞ്ഞെടുത്തിരിക്കുകയാണ്. കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Story highlights- khalid rahman movie love theater release