ലളിതവും സുന്ദരവുമായ ചിരി നിമിഷങ്ങൾ- ലൊക്കേഷൻ വിശേഷങ്ങളുമായി മധു വാര്യർ

മഞ്ജു വാര്യരും ബിജു മേനോനും വർഷങ്ങൾക്ക് ശേഷം ഒന്നിച്ചഭിനയിച്ച ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം രംഗത്തേക്ക് ചുവടുവയ്ക്കുന്നതും ലളിതം സുന്ദരത്തിലൂടെയാണ്. മാത്രമല്ല, മഞ്ജു വാര്യരാണ് ചിത്രം നിർമിക്കുന്നത്. എല്ലാരീതിയിലും മഞ്ജുവിന് വളരെ സ്പെഷ്യലാണ് ലളിതം സുന്ദരം.

വളരെ മനോഹരവും ചിരി നിറയ്ക്കുന്നതുമായ നിരവധി ചിത്രങ്ങളാണ് മഞ്ജു വാര്യർ ലൊക്കേഷനിൽ നിന്നും പങ്കുവയ്ക്കുന്നത്. നടി ദീപ്തി സതിയും ലളിതം സുന്ദരത്തിൽ ഒരു മികച്ച വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സംവിധായകൻ മധു വാര്യരും മനോഹരമായ ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഫെബ്രുവരിയിലാണ് ലളിതം സുന്ദരം ചിത്രീകരണം ആരംഭിച്ചതെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവയ്‌ക്കേണ്ടി വന്നു.മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ചുറിയും ചേർന്നാണ് നിർമാണം. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. ‘ഇന്നലെ’, ‘പത്രം’, ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’, ‘പ്രണയ വർണങ്ങൾ’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ മഞ്ജുവും ബിജു മേനോനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Read More: എൺപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ 48 വർഷത്തെ പതിവ് തെറ്റിച്ച് യേശുദാസ്

‘ദി ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച മധു വാര്യർ സിനിമയുടെ മിക്ക മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ‘സ്വലേ’, ‘മായാമോഹിനി’ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് മധുവാര്യർ ആയിരുന്നു. ഇപ്പോൾ ‘ലളിതം സുന്ദര’ത്തിലൂടെ സംവിധാനത്തിലേക്കും അരങ്ങേറ്റം കുറിക്കുന്നു.

Story highlights- Lalitham sundaram location stills