ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്നു- ‘ലളിതം സുന്ദരം’ ഷൂട്ടിംഗ് ആരംഭിച്ചു
![](https://flowersoriginals.com/wp-content/uploads/2020/02/Untitled-design-2020-02-19T144145.533.jpg)
ബിജു മേനോനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ തുടക്കമായി. മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ചുറിയും ചേർന്നാണ് നിർമാണം. ഷൂട്ടിംഗ് ആരംഭിച്ചതായി അറിയിച്ച് മഞ്ജു വാര്യർ തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്.
![](https://flowersoriginals.com/wp-content/uploads/2020/02/87034789_1249960571878268_4258233651898089472_n.jpg)
നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. ‘ഇന്നലെ’, ‘പത്രം’, ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’, ‘പ്രണയ വർണങ്ങൾ’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ മഞ്ജുവും ബിജു മേനോനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
![](https://flowersoriginals.com/wp-content/uploads/2020/02/87253444_1249960501878275_1677532307906363392_n.jpg)
Read More:ശ്രദ്ധനേടി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ആകാശദൃശ്യം
‘ദി ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച മധു വാര്യർ സിനിമയുടെ മിക്ക മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ‘സ്വലേ’, ‘മായാമോഹിനി’ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് മധുവാര്യർ ആയിരുന്നു. ഇപ്പോൾ ‘ലളിതം സുന്ദര’ത്തിലൂടെ സംവിധാനത്തിലേക്കും അരങ്ങേറ്റം കുറിക്കുന്നു.