വിഷ്ണു വിശാലും റാണ ദഗുബാട്ടിയും ഒന്നിക്കുന്ന ‘കാടൻ’ വരുന്നു; ചിത്രം എത്തുന്നത് മൂന്ന് ഭാഷകളിൽ

rana daggubati and vishnu vishals kaadan coming soon

തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള ചലച്ചിത്രതാരങ്ങളായ വിഷ്ണു വിശാലും റാണ ദഗുബട്ടിയും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം വരുന്നു. കാടൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം നിർവഹിക്കുന്നത് പ്രഭു സോളമനാണ്. ഇപ്പോഴിതാ ചിത്രീകരണം പൂർത്തിയായ സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററുകൾ തുറന്നതിനാൽ ചിത്രം തിയേറ്റർ വഴിയായിരിക്കും പ്രേക്ഷകരിലേക്ക് എത്തുക. മാർച്ച് 26 നാണ് ചിത്രം റിലീസ് ചെയ്യുക. മൂന്ന് ഭാഷകളിലായാണ് ചിത്രം ഇറങ്ങുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

Read also: സിഡ്‌നിയിൽ ദേശീയ ഗാനത്തിനിടെ വിതുമ്പി മുഹമ്മദ് സിറാജ്; കായികലോകത്തിന്റെ ഹൃദയം കവർന്ന വീഡിയോ

പാരിസ്ഥിക പ്രശ്നങ്ങൾ ചൂണ്ടികാട്ടുന്നതായിരിക്കും ചിത്രമെന്ന് നേരത്തെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. ചിത്രത്തിൽ വിഷ്ണു വിശാലിനും റാണ ദഗുബാട്ടിയ്ക്കും പുറമെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രിയ പിൽഗോങ്കറാണ്.

Read also:ഇവരൊക്കെയാണ് യഥാർത്ഥ ഹീറോസ്; ബൈക്ക് ആംബുലൻസുമായി ഇതുവരെ രക്ഷിച്ചത് 5000-ലധികം രോഗികളെ

രാംകുമാർ സംവിധാനം നിർവഹിച്ച രാക്ഷസൻ എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച നടനാണ് വിഷ്ണു വിശാൽ. താരം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന എഫ് ഐ ആർ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. റാണ ദഗുബാട്ടിയുടെ വിരാട പർവവും എന്ന ചിത്രവും റിലീസിനൊരുങ്ങുന്നുണ്ട്.

Story Highlights: rana daggubati and vishnu vishals kaadan coming soon

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.