ഇവരൊക്കെയാണ് യഥാർത്ഥ ഹീറോസ്; ബൈക്ക് ആംബുലൻസുമായി ഇതുവരെ രക്ഷിച്ചത് 5000-ലധികം രോഗികളെ

January 7, 2021
Motorcycle Ambulance Man helps people living in 20 villages

പശ്ചിമ ബംഗാളിലെ ഒരു ചെറിയ ഗ്രാമത്തിൽ തേയില തോട്ടത്തിലെ തൊഴിലാളി ആണ് കരിമുൽ ഹക്… ദരിദ്ര കുടുംബത്തിൽ ജനിച്ച കരിമുൽ ഹക് ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് ജീവിച്ചത്. പട്ടണത്തിൽ നിന്നും ഏകദേശം അമ്പത് കിലോമീറ്റർ ഉള്ളിലുള്ള ഗ്രാമത്തിലാണ് ഇവർ താമസിക്കുന്നത്. ഇവിടെ ആവശ്യത്തിന് ആശുപത്രികളോ മറ്റ് സൗകര്യങ്ങളോ ഒന്നും തന്നെയില്ല. അതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് ഈ ഗ്രാമത്തിലുള്ളവർ ജീവിക്കുന്നത്. മതിയായ സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഗ്രാമത്തിൽ ആവശ്യത്തിന് വാഹനസൗകര്യങ്ങളും ഇല്ല.

ഒരിക്കൽ ഒരു രാത്രിയിൽ കരിമുൽ ഹക്കിന്റെ മാതാവിന് നെഞ്ച് വേദന അനുഭവപ്പെട്ടപ്പോൾ, വാഹനസൗകര്യം ഇല്ലാത്തതിനാൽ ആശുപത്രിയിൽ കൃത്യസമയത്ത് എത്തിക്കാൻ സാധിച്ചില്ല. ഇതോടെ കൃത്യമായ പരിചരണം ലഭിക്കാതെ കരിമുല്ലിന്റെ ‘അമ്മ ഹൃദയസ്തംഭനം മൂലം മരിച്ചു. ഇത് കരിമുൽ ഹക്കിനെ വല്ലാതെ വേദനിപ്പിച്ചു. അന്ന് അദ്ദേഹമെടുത്ത തീരുമാനമാണ് ഇന്ന് അയ്യായിരത്തിലധികം ആളുകളുടെ ജീവൻ രക്ഷിക്കാൻ കാരണമായത്.

ഇനി ഒരാൾ കൂടി കൃത്യമായ ചികിത്സ ലഭിക്കാതെ തന്റെ ഗ്രാമത്തിൽ നിന്നും മരിക്കരുതെന്ന് കരുമുൽ ഹക്ക് ഉറപ്പിച്ചിരുന്നു. എന്നാൽ സ്വന്തമായി ഒരു ആംബുലൻസ് വാങ്ങിക്കാനുള്ള സാമ്പത്തീക ശേഷി ഇല്ലാതിരുന്ന കരുമുൽ സ്വന്തമായി ഒരു ബൈക്ക് വാങ്ങി. അതിൽ അസുഖബാധിതരായ ആളുകളെ കയറിൽ കെട്ടിവെച്ചാണ് ആദ്യമൊക്കെ ആശുപത്രികളിൽ എത്തിച്ചിരുന്നത്. പിന്നീട് ഒരു ആംബുലൻസിനുള്ളിൽ ആവശ്യമായ എല്ലാ അത്യാവശ്യ സൗകര്യങ്ങളും തന്റെ ബൈക്കിൽ കരുമുൽ ഒരുക്കി. അതിന് പുറമെ അത്യാവശ്യക്കാർക്ക് പ്രാഥമിക ശുശ്രൂഷ നൽകാനും പഠിച്ചു 55 കാരനായ കരുമുൽ.

Motorcycle Ambulance Man helps people living in 20 villages

തന്റെ ഗ്രാമത്തിലെയും അടുത്ത ഇരുപതോളം ഗ്രാമത്തിലേയും ആളുകളെ സൗജന്യമായി അദ്ദേഹം പട്ടണത്തിലെ ആശുപത്രികളിൽ എത്തിക്കും. ഇതുവരെ അയ്യായിരത്തിലധികം ആളുകളെ അദ്ദേഹം തന്റെ ബൈക്ക് ആംബുലൻസിൽ ആശുപത്രികളിൽ എത്തിച്ചിട്ടുണ്ട്. 2017 ൽ പത്മശ്രീ നൽകി ഇദ്ദേഹത്തെ രാജ്യം ആദരിച്ചു.

Story Highlights:Motorcycle Ambulance Man helps people living in 20 villages