വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ കരച്ചില്‍ രസികന്‍ സംഗീതമായപ്പോള്‍; വേറിട്ട ആസ്വാദന അനുഭവം സമ്മാനിച്ച് ഒരു റീമിക്സ്

Remixed version of Kajol's scene from Kabhi Khushi Kabhie Gham

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ ഏറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. പ്രത്യേകിച്ച് ചില രസികന്‍ ക്രിയേറ്റിവിറ്റികള്‍. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

എന്തിലും ഏതിലും സംഗീതമുണ്ടെന്ന് ചിലര്‍ പറയാറില്ലേ. അത്തരത്തില്‍ ഒരു കരച്ചിലിനെ മനോഹരമായ സംഗീതമാക്കിയിരിക്കുകയാണ് ഒരു റീമിക്സിലൂടെ. വീഡിയോ ഇതിനോടകംതന്നെ സൈബര്‍ ഇടങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മ്യൂസിക് പ്രൊഡ്യൂസറായ മയൂര്‍ ജുമാനിയാണ് രസകരവും ഒപ്പം ആസ്വാദ്യകരവുമായ ഈ വീഡിയോയ്ക്ക് പിന്നില്‍.

Read more: പാചകം മുതല്‍ ഭരണം വരെ സ്ത്രീകള്‍; ഈ ഗ്രാമം അല്‍പം വ്യത്യസ്തമാണ്

2001-ല്‍ പ്രേക്ഷകരിലേയ്‌ക്കെത്തിയ കബി ഖുശി കബി ഗെം എന്ന ചിത്രത്തിലെ ഒരു രംഗത്തിനാണ് റീമിക്‌സ് ഒരുക്കിയിരിയ്ക്കുന്നത്. കാജോള്‍ ഫ്‌ളവര്‍ വേയ്‌സ് നിലത്തു വീഴ്ത്തുന്നതും തുടര്‍ന്നുള്ള താരത്തിന്റെ കരച്ചിലുമാണ് വേറിട്ട രീതിയില്‍ സംഗീതാത്മകമാക്കിയിരിയ്ക്കുന്നത്. കാജോള്‍ അവതരിപ്പിച്ച അഞ്ജലി എന്ന കഥാപാത്രത്തിന്റെ നാടന്‍ ശൈലിയിലുള്ള കരച്ചിലിനെ ഗംഭീരമായൊരു സംഗീതമാക്കിയിരിയ്ക്കുകയാണ് വീഡിയോയില്‍.

കരണ്‍ ജോഹാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് കബി ഖുശി കബി ഗെം. കാജോളിന് പുറമെ ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍, അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, കരീന കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. മികച്ച പ്രേക്ഷക സ്വീകാര്യതയും ചിത്രം നേടിയിരുന്നു.

Story highlights: Remixed version of Kajol’s scene from Kabhi Khushi Kabhie Gham